എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു ശീലമാക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു ശീലമാക്കുക     

ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ശീലമാക്കെണ്ടതാണ്. പകർച്ചവ്യാധികൾ തടയുന്നതിനും നാം ആരോഗ്യമുള്ളവരയി തീരുന്നതിനും നമ്മുടെ വ്യക്തിത്വം നിലനിർത്തുന്നതിനും ശുചിത്വം പ്രധാന പങ്കുവഹിക്കുന്നു.ശരീരവും വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കു ന്നത്‌ നമ്മുടെ ഒരു ശീലമാക്കണം.മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം ഉപേക്ഷിച്ച് അത് വേണ്ട രീതിയിൽ സംസ്കരിക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കണം.നമ്മുടെ ജലസ്രോതസ്സുകൾ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കു ന്നതു മൂലം മനുഷ്യ ർക്കും മൃഗങ്ങൾക്കും വേണ്ട കൂടി വെള്ളം ശുദ്ധിയായി ധാരാളം ലഭിക്കുവാൻ ഇടയാകുന്നു. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വേണ്ട നിർദ്ദേശങ്ങൾ നല്കുന്നത് നമ്മൾ പാലിക്കേണ്ടതാണ്. ഇപ്പോൾ നാം അഭിമുഖികരിച്ചു കൊണ്ടിരിക്കുന്ന കോവി ഡ്-19 എന്ന വൈറസിന്റെ വ്യാപനം തടയുന്നതിന് ശുചിത്വം പ്രധാന പങ്കു വഹിക്കുന്നു എന്നുള്ള വിവരം നമുക്കു അറിവുള്ളതാണല്ലോ. ശുചിത്വം ഒരു ശീലമാക്കി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് മനസ്സിലാക്കി നാം ജീവിക്കണം.

ആരോൺ എൻ ജോർജ്
6 B എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം