എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ പച്ചപ്പിനിടയിലെ കാർമേഘങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചപ്പിനിടയിലെ കാർമേഘങ്ങൾ

ചുറ്റുപാട് കാണുന്നതെന്തും മനുഷ്യന്റെ സുഖ ജീവിതത്തിനു മാത്രമെന്ന ചിന്ത, അതും ഇന്നത്തേക്ക് മാത്രമെന്ന ആർത്തി എന്തോക്കെ ദുരിതങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത് ?നാളെയല്ല ഇന്നു തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു .നദികൾ വറ്റിവരളുന്നു,,, കുടിവെള്ളത്തിനായി എരിപൊരി കൊള്ളുന്നു ... ജനങ്ങൾ ഉള്ള വെള്ളം വിഷലിപ്തമാക്കുന്നു ...അതിനാൽ ഉണ്ടാവുന്ന നിരവധി രോഗങ്ങൾ ,നിറയുന്ന ആശുപത്രികൾ... മണ്ണിന്റെ ഉപയോഗം ക്രമമല്ലാത്തതിനാൽ കുറഞ്ഞു വരുന്ന ഭക്ഷ്യോൽപാദനം... അധിക ചൂഷണം കൊണ്ട് മൽസ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടൽ.... വികസിത രാജ്യങ്ങളുടെ സുഖ ലോലുപതയിൽ തേങ്ങിയുടയുന്ന ധ്രുവ പ്രതേശത്തിന്റെ രോഷം ഏതു നിമിഷവും കടൽഷോഭമായുയർന്നു നമ്മേ മുക്കികൊല്ലുമെന്ന ഭീകരമായ അവസ്ഥ. എന്നിട്ടും ഒന്നുമറിയാത്തതുപോലെ പരിസ്ഥിയെ കൊല്ലുകയാണ് നാം. ഇതിനു പ്രധാനമായ ഉദഹരണമാണ് ഇപ്പോൾ ലോകത്തെ മുഴുവൻ വിഴുങ്ങു്ന്ന കൊറോണ വൈറസ്. ലക്ഷകണക്കിന് ആളുകളുടെ ജീവൻ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഈ വൈറസിന്റെ ഉത്ഭവത്തിനു കാരണം നാമോരുത്തരുമാണ് .ഇതിനൊക്കെ പരിഹാരം കൂട്ടായി ചിന്തിച്ചു തീരുമാനങ്ങളെടുത്ത് നടപ്പാക്കിയില്ലെങ്കിൽ അന്യഗ്രഹത്തിലെ ജീവികൾ നാളെ ഈ ചരിത്രം പറയും - "ഭൂമി എന്നൊരു ജീവനുള്ള ഗ്രഹമുണ്ടായിരുന്നു അവർ തന്നെ ഇരിക്കുന്ന കൊമ്പുമുറിച്ചു സ്വയം ഒടുങ്ങുകയും ചുറ്റുമുള്ളവയെ ഒടുക്കുകയും ചെയ്തു". ഈ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭൂമാതാവിനെ സംരക്ഷിക്കാൻ പരിസ്ഥിതിയെ പോറലേല്പിക്കുന്ന ഏതൊരു പ്രവൃത്തിയിലും ഏർപെടാതിരിക്കുക.അതാകട്ടെ നമ്മുടെയും സമൂഹത്തിന്റയും പ്രവർത്തനലക്‌ഷ്യം .

നവ്യ വീ നായർ
9 D എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം