എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/ശുചിത്വവും ഭാരതീയപെെതൃകവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ഭാരതീയപെെതൃകവും

ഇന്ന് ലോക ജനത കേവലം ഒരു വെെറസിനെ ഭയന്നിരിക്കുകയാണ്. കോവി‍ഡ്-19 എന്ന വെെറസിനു മുമ്പിൽ നാം അകപെട്ടിരിക്കുന്നു. മനുഷ്യരാശി ശാസ്ത്രസാങ്കേതിക വിദ്യയിലും മറ്റു പ്രധിരോധ മേഖലയിലും പുരോഗതി പ്രാപിച്ചിട്ടും ഈ ഇത്തിരിപ്പോന്ന വെെറസ്സിനെ കാര്യത്തിൽ കൂടുതലായൊന്നും ചെയ്യാൽ കഴിഞ്ഞില്ല.

ഈ വെെറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ആരോഗ്യപ്രവർത്തകർ നമുക്ക് പറഞ്ഞുതരുമ്പോൾ അത് നമ്മുടെ ഭാരതത്തിന്റെ പാരമ്പര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ ഉമ്മറത്ത് കിണ്ടിയിൽ വെള്ളം വെയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. പുറത്ത് പോയി വന്നാൽ കെെകാലുകൾ കഴുകി അകത്ത് കയറാൻ വേണ്ടി ആയിരുന്നു ഇത്. അതേ രീതിയാണ് നാം ഇന്ന് കോവി‍ഡ്-19 വെെറസിനുെ പ്രതിരോധിക്കാൻ ചെയ്യുന്നത്. ഈ വെെറസിൽ നിന്ന് രക്ഷപ്പെടാൻ വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും അത്യാവിശ്യമാണ്.

ഭാരതത്തിൽ മറ്റുള്ളവരെ കാണുമ്പോൾ നാം അഭി സംബോധന ചെയ്തിരുന്നത് രണ്ട് കെെകളും കൂപ്പി പ്രണമിച്ചായിരുന്നു. പക്ഷേ നമ്മൾ പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഹസ്തദാനവും ആലിംഗനവും നമ്മുടെ ശീലമായി മാറി. ഈ വെെറസിന്റെ വ്യാപനത്തോടുകൂടി നമ്മളിൽ നിന്ന് അകന്ന നമ്മുടെ പഴയ സംസ്കാരം നമ്മിലേക്ക് തിരിച്ചുവന്നു.

നമ്മൾ സമൂഹത്തിൽ ജീവിക്കുമ്പോൾ സമൂഹത്തോട് ചില കടമകൾ ഉണ്ട്. കോവി‍ഡ്-19 ന്റെ വ്യാപനത്തോട് കൂടി അത് കൂടുതൽ ദൃഢമായി. ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉള്ളപ്പോൾ നാം ആൾകൂട്ടത്തിൽ ഇടപെടുമ്പോൾ തൂവാല ഉപയോഗിക്കേണം. സമൂഹത്തിൽ നാം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഒരകലം പാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഏതെങ്കിലും ഒരാരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ ഉടലെടുക്കേണ്ട ഒന്നല്ല ശുചിത്വം. അത് നമ്മളിൽ ഒരു ചെറു പ്രായത്തിൽ തന്നെ ഉണ്ടാവേണ്ട ഒന്നാണ്. കോവി‍ഡ്-19 വെെറസ്സിന്റെ വ്യാപനത്തോടെ നാം ശുചിത്വത്തിനും സാമൂഹിക അകലത്തിനും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു. അതുപോലെതന്നെ ഈ കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണ രീതിയിലും കാര്യമായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഹോട്ടൽ ഭക്ഷണവും ഫാസ്റ്റ് ഫു‍ഡുകളും ഒഴിവാക്കി നമ്മുടെ പറമ്പിലും തൊടിയിലും ഒക്കെയുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി. ചക്ക, മാങ്ങ, ഇലക്കറികൾ തുടങ്ങിയവ ഉപയോഗിച്ച് പരമ്പരാഗതമായ വിഭവങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഇത് നഗരങ്ങളിൽ ഉള്ള ഭക്ഷണ അവശിഷ്ടങ്ങളുടെ അളവ് കുറച്ച്. ഇത് സാമൂഹ്യ ശുചിത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഈ മഹാമാരിയുടെ വിളയാട്ടം കഴിഞ്ഞ് നാളെ നാം സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ ഈ രണ്ടുമാസക്കാലം നാം ചെയ്തുമന്ന എല്ലാ കാര്യങ്ങളും ഇതുപോലെതന്നെ ആവർത്തിച്ചാൽ രോഗവിമുക്തമായ ആരോഗ്യപുർണ്ണമായ ഒരു സമുഹത്തെ നമുക്ക് വാർത്തെടുക്കാംൻ കഴിയും.

സായി നന്ദന എം
9 A എ.കെ.ജി.എം.ജി.എച്.എസ്.എസ്.പിണറായി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം