എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം നേരം പുലരുമ്പോൾ തന്നെ അവർ വന്നു, ആ മരംവെട്ടുകാർ. ഒന്നും ചെയ്യാനാകാതെ ചുറ്റും നാട്ടുകാർ. എല്ലാവരുടേയും മുഖത്ത് സങ്കടം. അവരോട് എത്ര തർക്കിച്ചിട്ടും കാര്യമില്ല. അവർക്ക് ഒത്തരം ഇല്ല ചോദ്യങ്ങൾ മാത്രം.
എന്താ നിങ്ങൾക്ക് ആ മരം മുറിച്ചാൽ? ലോകം അവസാനിക്കുമോ? എന്നൊക്കെ. എന്തു പറഞ്ഞാലും ഇതാണ് ചോദ്യം. ഇത്ര തടിയുള്ള ആൽമരം കണ്ടാൽ ആരും കൊതിക്കും. അവരുടെ കണ്ണിലൊക്കെ പെെസയായി ആ മരം. എന്നാൽ ഞങ്ങളുടെ കണ്ണിലെ ജീവനും. എന്നും ആ മരത്തിന്റെ ചോട്ടിലിരിക്കാൻ എല്ലാർക്കും അഷ്ടമാണ്. കിളികളുടെ കൂട്ടമാണ് ഏറ്റവും മനോഹരം പല നിറത്തിലുള്ള പക്ഷികൾ. ഗ്രാമത്തിന്റെ നടുവിലാണ് ആ മരം. അധികവും പല പരിപാടികളും അവിടെയാണ് ഉണ്ടാവാറ്. അതിനും ഒരു കഥ ഉണ്ട്. പണ്ട് ഗ്രാമത്തിൽ ഉള്ള ആളുകൾക്ക് വൻ ചൂട് അനുഭവപ്പെട്ടു. വെള്ളത്തിനു ക്ഷാമം ഉണ്ടായി. അപ്പോൾ ഗ്രാമവാസികൾ നട്ടതാണ് ആ മരം. ഇനി ഇതൊക്കെ ബാലകഥകൾ മാത്രം. ഒടുവിൽ അത് മുറിച്ചുകളഞ്ഞു. പലർക്കും സഹിക്കാൻ പറ്റിയിരുന്നില്ല.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ