എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷിക്കാം
വെെവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപയോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങൾ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും. എന്നാൽ ഇന്നുനമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങുളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന്റെഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യങ്ങളും വിസർജനങ്ങളും നാട്ടിൽ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അവയെ വേണ്ട വിധത്തിൽ സംസ്കരിക്കുകയാണ് വേസ്റ്റ് മാനേജ്മെന്റ് .മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജവും വളവും ഉത്പാദിപ്പിക്കുാവുന്ന ആധുനിക സാങ്കേതികവിദ്യ ഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തിയും താത്പര്യവും ആവിശ്യമാണ്. യഥാവിധി മാലിന്യം സംസ്കരിക്കണം അതിൽ നിന്ന് ഉപോത്പന്നങ്ങളായി ഊർജവും ജെെവവളവും ഉത്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതെളിക്കും.

ദിനംതോറും വർധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. കാർബണിന്റെ സാനിധ്യം വർധിക്കുന്നത് ആഗോള താപനത്തിന് മാറ്റം വരുത്തുന്നുണ്ട്. വനനശീകരണവും കൃഷിഭൂമിനികത്തലുമൊക്കെയുമായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുത്തുകയാണ്. പരിസ്ഥിതിയെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള അവബോധവും പരിശീലനവുമാണ് നമുക്ക് വേണ്ടത്. പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽകരണം താഴേക്കിടയിൽ നിന്നും ആരംഭിക്കണം. പരിസ്ഥിതി സംരക്ഷണവും മാലിന്യനിർമാർജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ്. പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ് താഴെ പറുന്നത്


1. കംപോസ്റ്റ് കുഴികൾ നിർമിക്കുക.
2. പ്ലാസ്റ്റിക്ക് കവറുകൾ ഉപേക്ഷിക്കുക.
3. വീട്ടിലെ ബൾബുകൾ മാറ്റി ഇടുക.
4. രാത്രിയിൽ കംപ്യൂട്ടറുകൾ ഓഫ് ചെയ്യുക.
5. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക വെള്ളവും, വായുവും, മണ്ണുും വൃത്തികേടാകാതെ സൂക്ഷിച്ചാൽ മനുഷ്യ ജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് നമുക്ക് രക്ഷപ്രാപിക്കാം

നിഗ്ദ. വിനോദ്
8 B എ. കെ. ജി. എം. ജി. എച്. എച്. എസ്. എസ് പിണറായി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം