എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാവുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജസ്വലതയോടെ പ്രവർത്തിക്കാൻ വിവിധ ലോകരാഷ്ട്രങ്ങൾക്ക് പ്രേരകശക്തിയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു.
പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടു. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരികയാണ്. മനുഷ്യന്റെ പ്രവർത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിലായിരിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ ബുദ്ധിപൂർവമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണവും ഒരു പരിധിവരെ തടഞ്ഞുനിർത്താം. നമുക്ക് ജീവിക്കാൻ പ്രക്രതി വിഭവങ്ങൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അവ അമിതമായി ഉപയോഗിച്ചാൽ വിഭവങ്ങളുടെ അളവ് കുറയുകയും പ്രകൃതിയുടെ സംതുലിതാവസ്ഥ തകരുകയും ചെയ്യും. പരിസ്ഥിതി സംരക്ഷിക്കുന്നത് നമുക്കവേണ്ടിമാത്രമല്ല, ഭാവിതലമുറയുടെ നിലനിൽപ്പിനുകൂടി ആവശ്യമാണ് എന്ന് നാം തിരിച്ചറിയണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനിടയാക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ അതിഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. മനുഷ്യർ വിവേകത്തോടെ പ്രവർത്തിക്കേണ്ട സമയം ഇപ്പോൾ തന്നെ വെെകിയിരിക്കുന്നു എന്നത് മറ്റൊരു യാഥാത്ഥ്യം. വനനശീകരണം, ആഗോളതാപനം, അമിതമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങളാണ്. ഇന്ന് ലോകത്ത് കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചിരിക്കുന്നു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായിക്കൊണ്ടിരിക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്. 2004ൽ നോബേൽ സമ്മാന ജേതാവായ വംഗാരിമത്തായി പ്രക്രതിയുമായി ഇടകലർന്ന ജീവിതമാണ് നയിച്ചിരുന്നത്. കെനിയായിലെ ആദ്യത്തെ നോബേൽ സമ്മാന ജേതാവാണ്. അവരുടെ കുട്ടിക്കാലത്ത് അന്തരീക്ഷ മലിനീകരണം കുറവായിരുന്നു. വാണിജ്യ വിളകൾ അവിടെ ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടുകൂടി അവിടെ പല പാരിസ്ഥിതിക മാറ്റങ്ങൾ ഉണ്ടായി. ദെെനംദിന കാര്യങ്ങൾ പ്രക്രതിയെ ആശ്രയിച്ചാണ് അവർ ജീവിച്ചിരുന്നത്. വാണിജ്യ വിളകളുടെ ലാഭം ബഹുരാഷ്ട്ര കമ്പനികൾക്കുമാത്രമാണ്. എന്നാൽ ഇവരെ പോലുള്ള ഗോത്രവർഗക്കാർ ഓരോ ദിവസവും കടന്നുപോകാൻ ബുദ്ധിമുട്ടി. ജല മലിനീകരണം ഇവയിൽ ഒന്നു മാത്രമായിരുന്നു. എല്ലായിടത്തും ശുദ്ധമായ വെള്ളം കിട്ടിയിരുന്ന സ്ഥലത്ത് മെെലുകൾ നടന്നാണ് അവർക്ക് വെള്ളം കിട്ടുന്നത്. കിട്ടുന്ന വെള്ളമാണെങ്കിൽ മാലിന്യം നിറഞ്ഞത്. പ്രകൃതി വസ്തുക്കൾ വിറ്റാണ് അവർ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും നടത്തിയിരുന്നത്. അതുകൊണ്ട് അവരാണീമാറ്റം ആദ്യം ശ്രദ്ധിച്ചത്. വംഗാരി മത്തായി സ്ത്രികളോടൊപ്പം ചേർന്ന് പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകി. വംഗാരി മത്തായി പറഞ്ഞിരുന്നു പ്രക്രതിയുടെ മുറിവുകൾ നമുക്ക് ഉണക്കാം, അതുവഴി നമ്മുടേയും. 'മാതാ ഭൂമി പുത്രോ ഹം പൃഥിവാ' (ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം ഭൂമിയെ പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം. 1960-കൾ മുതൽ വിവിധ പരിസ്ഥിതി സംഘടനകൾ നടത്തിവരുന്ന പദ്ധതികൾ മുഖേന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട് വേണ്ടത് മാത്രം എടുക്കുക പ്രക്രതിയെ നശിപ്പിക്കാതിരിക്കുക.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം