എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/ജാഗ്രത പുലർത്താം, പ്രതിരോധിക്കാം
ജാഗ്രത പുലർത്താം, പ്രതിരോധിക്കാം ലോകത്തിന് ഭീഷണിയായി മാറിയ കൊറോണ എന്ന മഹാവ്യാധി സൃഷ്ടിക്കുന്ന ആഘാതങൾക്കിടയിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു ലക്ഷത്തിൽ അതിൽ അധികം ജീവനുകൾ കവർന്നെടുത്ത ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ വിവിധ തരത്തിലുള്ള മുൻകരുതലുകളും ജാഗ്രതയും ആണ് എങ്ങും കണ്ടുവരുന്നത്. അത് കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ മനുഷ്യരാശി നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത് എന്ന് ഉറപ്പിച്ചു പറയാം. സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ ലോകത്തെ പല രാജ്യങ്ങളും കൊറോണയുടെ മുന്നിൽ നിസ്സഹായരായി ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. നമ്മുടെ രാജ്യവും ഈ അവസ്ഥയിൽ നിന്ന് വ്യത്യസ്തമല്ല. പാശ്ചാത്യ നാടുകളിലെ അപേക്ഷിച്ച് ആതുരശുശ്രൂഷ സംവിധാനങ്ങൾ വേണ്ടത്ര മികച്ച നിലയിൽ അല്ലാത്തതുകൊണ്ട് തന്നെ തന്നെ നമ്മുടെ രാജ്യത്ത് പ്രതിരോധിക്കുക എന്നത് കൂടുതൽ ജാഗ്രത പൂർവ്വവും ശ്രമകരവുമായി നടത്തേണ്ട കർത്തവ്യമാണ്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന ഒരു രോഗം എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനകാര്യം വൈറസ് ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമ്പർക്കം ഏറ്റവും കുറയ്ക്കുക എന്നതാണ്. രോഗബാധയുള്ള ഒരാൾ ഈ വൈറസ് എത്ര ആളുകൾക്ക് നൽകുന്നു എന്നതിനനുസരിച്ചാണ് രോഗവ്യാപനത്തിന് വേഗത ഈ പശ്ചാത്തലത്തിലാണ് ലോക് ഡൗൺ എന്ന നിയന്ത്രണ സംവിധാനത്തിന് പ്രസക്തി. ലോക് ഡൗൺ മറ്റു ചില സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾക്കിടയാക്കും. എങ്കിലും ഗവൺമെൻറ് ആഗ്രഹിക്കുന്ന രീതിയിൽ ഇത് പ്രാവർത്തികമായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ആളുകൾ തമ്മിലുള്ള സമ്പർക്കം ഇല്ലാതാകുന്നതോടെ വൈറസ് ബാധ പരമാവധി തടയുക എന്നുതന്നെയാണ് പ്രധാനമായും ലോകം ലക്ഷ്യമാക്കുന്നത് . ഇത് ഒരു മഹാ വ്യാധിയെ തുരത്താനുള്ള സാമൂഹ്യനിയന്ത്രണമാണ് എന്ന് തിരിച്ചറിയുകയും സ്വന്തം അശ്രദ്ധയും അലംഭാവവും കൊണ്ട് സമൂഹത്തിനാകെ ആഘാതം ഉണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കുകയാണ് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ചെയ്യാനുള്ളത്. അതിനാൽ എല്ലാവിധ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ച് എല്ലാവരും ഒറ്റക്കെട്ടായി ചേർന്ന് പ്രവർത്തിച്ചാൽ കൊറോണ എന്ന ഭീഷണിയെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കും.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |