എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

യൂണിറ്റ് നമ്പർ:LK/2018/13062

      ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 40 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ്  ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുക, കലോൽസവങ്ങളിലും  സ്ക്ക‍ൂളിലെ മറ്റ‍ു പ്രവർത്തനങ്ങളും റെക്കോഡ്  ചെയ്യ‍ുക, ഡോക്കുമെൻറേഷൻ നടത്തുക എന്നീ പ്രവർത്തനങ്ങളെല്ലാം ലിറ്റിൽ കൈറ്റ്സാണ് ‍ചെയ്യ‍ുന്നത്

ലിറ്റിൽ കൈറ്റ്സ് 2025-26

ലിറ്റൽ കൈറ്റ്സ് മാസ്റ്റർ : ഷെമിത്ത് കെ

ലിറ്റൽ കൈറ്റ്സ് മിസ്ട്രസ് : ഷിജിന

8th ക്ലാസ്സിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് 26/05/2025തിങ്കളാഴ്ച്ച നടത്തി 42 കുട്ടികൾ പങ്കെടുത്തു . ഹെഡ് മിസ്ട്രസ് ഇൻ ചാർജ്  സീന ടി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .  രാവിലെ 9 .30 മുതൽ 4  മണി വരെയായിരുന്നു ക്യാമ്പ്‌ . ക്യാമ്പിൽ റീൽസ് നിമ്മാണം , വീഡിയോ ചിത്രീകരണം , ഡി എസ്‌ എൽ ആർ ക്യാമറ ഉപയോഗം , പരിശീലനം കെ ഡെൻ ലൈവ് സോഫ്റ്റ്‌വെയർ പരിശീലനം ഇവ ഉണ്ടായിരുന്നു . ലിറ്റൽ കൈറ്റ് മാസ്റ്റർ ഷെമിത്ത് , മിസ്ട്രസ് ഷിജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് രസകരമായ അനുഭവം ആയിരുന്നു .സ്കൂളിലെ മറ്റു അധ്യാപകരിൽ നിന്ന് നല്ല രീതിയിൽ ഉള്ള സഹകരണം ഉണ്ടായിരുന്നു .കുട്ടികൾക്ക് ഉച്ച ഭക്ഷണം ലഭ്യമാക്കിയിരുന്നു

ഫോട്ടോ ഗാലറി