എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/ഒരുമയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ മുന്നേറാം


രാവണപുരം എന്ന മനോഹരമായ ഗ്രാമത്തിലെ ഏറ്റവും പ്രായംചെന്ന മുത്തശ്ശിയായിരുന്നു ഭാർഗവിമുത്തശ്ശി. ഗ്രാമത്തിലെ എല്ലാ കൊച്ചു മക്കൾക്കും പുതിയ അറിവുകളും ഉപദേശങ്ങളും എല്ലാം മുത്തശ്ശി കഥാ രൂപത്തിൽ പറഞ്ഞു കൊടുക്കും. മുത്തശ്ശിയെ എല്ലാവരും കഥ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. കുട്ടികൾ എല്ലാ ദിവസവും ഓരോ പുതിയ കഥ കേൾക്കാൻ മുത്തശ്ശിയുടെ അടുത്തെത്തും രാമു എന്ന കൊച്ചുമിടുക്കൻ ആണ് മുത്തശ്ശിയുടെ പ്രിയൻ. അവന് പെട്ടെന്നുതന്നെ കാര്യങ്ങൾ മനസ്സിലാക്കാനും അതിനൊത്ത് പ്രവർത്തിക്കാനും കഴിയും.

അങ്ങനെയൊരിക്കൽ കുട്ടികളും മുത്തശ്ശിയും സംസാരിക്കുന്നതിനിടെ രാമു പറഞ്ഞു "മുത്തശ്ശി, തെക്കുഭാഗത്തെ മിക്ക വീട്ടുകാർക്കും പനിയും ചുമയും ആണ്. അതെങ്ങനെ എല്ലാവർക്കും ഒരുമിച്ച് വന്നു? " മുത്തശ്ശി ഭയത്തോടെ പറഞ്ഞു" മക്കളെ, ഉറപ്പായും ആ മഹാമാരി ഇവിടെയും എത്തും". "മഹാമാരിയോ! മുത്തശ്ശി ഞങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയണം ഒന്ന് പറയൂ മുത്തശ്ശി " " ശരി. മഹാമാരി ക്ക് കാരണം കൊറോണ എന്ന വൈറസാണ്. ചൈനയിലെ വുഹാനിൽനിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലോകത്തെങ്ങും ഇത് വ്യാപകമായി. ഈ വൈറസ് ബാധിച്ച ആളെയോ അയാളുടെ സ്രവമോ ഒന്നു തൊട്ടാൽ നമുക്കും വൈറസ് ബാധ ഉണ്ടാകും. ചുമ, പനി, ശ്വാസതടസ്സം എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. പ്രധാനമന്ത്രി രാജ്യത്തെങ്ങും ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. രാമൂ... ഈ മഹാമാരി ഗ്രാമത്തിൽ വ്യാപിക്കാതെ നീ വേണം നോക്കാൻ. നീ ഗ്രാമത്തിലെ എല്ലാവരോടും ഈ വൈറസിന്റെ ഭീകരതയെക്കുറിച്ച് പറഞ്ഞ് അവരെ ബോധവാന്മാരാകണം. നാളെ നിങ്ങൾ ആണ് ഇവിടെ ജീവിക്കേണ്ടത്. മനുഷ്യന്റെ ക്രൂരകൃത്യങ്ങളും ഇതിനൊരു കാരണമാകുന്നു. " അവൻ മുത്തശ്ശിക്ക് വാക്കുകൊടുത്തു പിറ്റേന്ന് തന്നെ അവൻ ബോധവൽക്കരണം നടത്തി. പക്ഷേ എല്ലാവരും അവനെ അവഗണിച്ചു. പിന്നെ പിന്നെ തുടർച്ചയായി ഓരോരുത്തർ മരിക്കാൻ തുടങ്ങി. അപ്പോൾ എല്ലാവരും രാമുവിന് അടുത്തുചെന്നു പറഞ്ഞു. " രാമു ഞങ്ങൾക്ക് മനസ്സിലായി. ഇതിനെന്താ ഒരു പ്രതിവിധി?.രാമു പറഞ്ഞു "എന്തിനും നാം ഒരുമിച്ച് നിൽക്കണം. ഈ ഗ്രാമത്തെ അധികാരികൾ ആരും തിരിഞ്ഞു നോക്കില്ല അതുകൊണ്ടുതന്നെ വ്യാപനം നടക്കുന്നതിനു മുൻപ് നമുക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ".

അങ്ങനെ എല്ലാവരുടെയും ഒരുമയോടെ യുള്ള കഠിന പോരാട്ടം വിജയിച്ചു. ഗ്രാമത്തിന് വിദഗ്ധചികിത്സ ലഭിക്കുകയും എല്ലാവരുടെയും രോഗം ഭേദമാക്കുകയും ചെയ്തു. എല്ലാവരും രാമുവിനെ അഭിനന്ദിച്ചു. ലോകം മുഴുവൻ ആ കൊച്ചു നേതാവിനെ തിരിച്ചറിഞ്ഞു. അവൻ ലോകത്തോട് പറഞ്ഞു" നമ്മുടെ ഒരുമയാണ് ഈ മഹാമാരികളെ തുരത്താൻ ആവശ്യം. നാളത്തെ തലമുറകളാണ് നാം. നമുക്ക് ഭൂമിയെ സംരക്ഷിക്കണം, ഒരു നല്ല ജീവിതത്തിനായി. പ്രകൃതിയേയും കാത്തുസൂക്ഷിക്കൂ. നന്ദി" ശുഭം...

രാമുവിനെ പോലെയുള്ള നല്ല പൗരന്മാരാണ് നല്ല നാളേക്കു വേണ്ടത്.....



 

വിസ്മയ. വി
9d എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം