എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/കൊറോണ ലോക്ക്ഡൌൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോക്ക്ഡൌൺ കാലം

എത്ര പെട്ടെന്നാണ് ജീവിതരീതികൾ മാറി സ്വന്തം വീടുകളിൽ മാത്രം ഒതുങ്ങി കഴിയേണ്ടി വന്നത്.

നമ്മൾ മുറുക്കെ പിടിച്ചിരുന്ന പലതും വിട്ടുവീഴ്ച ചെയ്യാനാവുന്നതാണെന്നും, മാറ്റിവെയ്ക്കാനെ പാടില്ല എന്ന് കരുതിയതത്രയും മാറ്റിവയ്ക്കാവുന്നതാണെന്നും അല്ലെങ്കിൽ പാടേ ഉപേക്ഷിക്കാനാവുന്നതാണെന്നും, നൽകിയ തിരിച്ചറിവും, അറിവും അത് മതപരവും, വിശ്വാസപരവും, ജീവിതശൈലിയും ഒക്കെയാവാം.

കളികളും കൂട്ടുകാരും ഇല്ലാത്ത ഈ വേനൽക്കാലം, വാഹനങ്ങളും മനുഷ്യരും ഇല്ലാത്ത തെരുവുകൾ വിജനമായ നഗരപാതകൾ അടച്ചു പൂട്ടിയ തൊഴിലിടങ്ങൾ, മാർക്കറ്റുകൾ എല്ലാം നിശബ്ദമാണ് ഏറക്കുറെ.

പൊരിവെയിലിൽ അപ്പോഴും പണിഎടുക്കുന്ന പോലീസ് സേന, മരുന്നും, സാന്ത്വനവും ആയി എത്തുന്ന ആരോഗ്യപ്രവർത്തകർ, എല്ലാത്തിനും ഉപരിയായി നമ്മുടെ ഗവണ്മെന്റ്. അവരോടൊപ്പം ഞാനും ഈ യുദ്ധത്തിൽ ഒരു പടയാളിയാണ്. ഇത് വെറുമൊരു ഏകാന്തവാസമല്ല , നല്ലൊരു നാളേക്കായുള്ള ഒരു പടപൊരുതലിന്റെ ഭാഗമാണ് , എൻെറയി വീട്ടുവാസം. ഈ വീട്ടുവാസം ബുദ്ധിയുള്ള പ്രതിരോധമാണ്. സമൂഹ നന്മക്കായുള്ള പ്രതിരോധം. മഹാമാരി പടർത്തുന്ന വൈറസിനോടുള്ള പ്രതിരോധം.

നിരഞ്ജന ഗിരീഷ്
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം