എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യദിനാഘോഷം

സമ്മാനവിതരണം

കൃത്യം 9 30ന് പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു സ്കൂളും പരിസരവും ദേശീയ പതാക തോരണം ബലൂൺ എന്നിവ കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു വാർഡ് മെമ്പർ ശ്രീ സൈദുബിൻ പതാക ഉയർത്തിയശേഷം പരിപാടികൾ ആരംഭിച്ചു മുൻ ഹെഡ്മാസ്റ്റർ രഘു മാസ്റ്ററും പിടിഎ പ്രസിഡന്റു മൊയ്തീൻകുട്ടി സാറും ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് വിനീത് മാസ്റ്റർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു അധ്യാപകരും കുട്ടികളും ഒന്നടങ്കം പ്രതിജ്ഞ ഏറ്റുചൊല്ലി. കഴിഞ്ഞവർഷം എൽ എസ് എസ് പരീക്ഷയെഴുതിയ എല്ലാ കുട്ടികൾക്കും ഈ വേദിയിൽ വെച്ച് സമ്മാനവിതരണം നടത്തിയ ശേഷം പായസവിതരണം നടത്തി

ജാൻസി റാണി ഭാരതാംബ

ധാരാളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്ത പായസവിതരണത്തിനു ശേഷം എല്ലാ കുട്ടികളും അതാത് ക്ലാസിൽ തന്നെയിരുന്നു ശേഷം റാലിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി മുന്നിലായി ബാനർ പിടിക്കാൻ വേണ്ടി രണ്ട് കുട്ടികളെ ഒരുക്കി നിർത്തി അതിനു പിന്നിൽ ഗാന്ധിജി നെഹ്റു ജാൻസി റാണി ഭാരതാംബ തുടങ്ങിയ വേഷം ധരിച്ച കുട്ടികൾ അണിനിരന്നു അവർക്ക് പിന്നിലായി ഓരോ ക്ലാസിലെ കുട്ടികളും രണ്ടു വരിയായി അണിയായി റോഡിലേക്ക് നീങ്ങി പിടിഎ പ്രസിഡന്റ് ശ്രീ മൊയ്തീൻകുട്ടി സാർ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു ശേഷം മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്ലക്കാടും പതാകയുമേന്തി കുട്ടികൾ റാലിയായി ജംഗ്ഷൻ ലക്ഷ്യമാക്കി നടന്നു. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും റാലിയിൽ പങ്കെടുത്തിരുന്നു കൃത്യം 11 50 ആയപ്പോഴേക്കും ഇല്ലിപ്പിലാക്കൽ എത്തിത്തുടങ്ങി. അവിടെനിന്ന് നാരങ്ങാവെള്ളവും പായസവും കുട്ടികൾക്ക് രക്ഷിതാക്കൾ നൽകി സ്കൂൾ ബസ് അവിടെയെത്തിയശേഷം കുട്ടികളെ ബസ്സിൽ കയറ്റി സ്കൂളിലെത്തിച്ചു ചില കുട്ടികളെ രക്ഷിതാക്കൾ വന്നു തന്നെ കൊണ്ടുപോവുകയാണ് ചെയ്തത് കൃത്യം 1 മണിക്ക് തന്നെ സ്കൂൾ വിടുകയും ചെയ്തു