എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/മീനാക്ഷിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
മീനാക്ഷിയും കൊറോണയും

പുറത്തിറങ്ങരുത് പുറത്തിറങ്ങരുത് എന്ന് വാർത്തയിലും പത്രത്തിലും നിരന്തരം കാണുന്നുണ്ട്.പോവണ്ടാ എന്ന് ഉറപ്പിച്ചതുമാണ്.പക്ഷേ തന്റെ പ്രിയപ്പെട്ട മുത്തശ്ശി ആശുപത്രിയലാണെന്നറിഞ്ഞപ്പോൾ മീനാക്ഷിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല.ആശുപത്രിയിൽ നിന്നും മീനാക്ഷിക്ക് തന്നെ ആരോ വിളിക്കുന്നതായി തോന്നി.അവൾ ചുറ്റും നോക്കി.ആരുമില്ലല്ലോ.തോന്നിയതായിരിക്കും."മീനാക്ഷീ...മീനാക്ഷീ.. നോക്ക് ഞാനിവിടെയുണ്ട് .നിന്റെ കൈയിൽ."മീനാക്ഷി അവളുടെ കൈയിലേക്കു നോക്കി.അതാ നിറയെ മുള്ളുകളുള്ള കൊറോണ."ങേ.. നീയെങ്ങനെ എന്റെ കൈയിൽ.""അതോ.. നീ ആശുപത്രിയിൽ പോയില്ലേ.അവിടെ ഞാനുണ്ടായിരുന്നു."കൊറോണ പറഞ്ഞു."ഓഹോ നിന്നെ ഞാനിപ്പോൾ ശരിയാക്കിത്തരാം"മീനാക്ഷി ദേഷ്യത്തോടെ പറഞ്ഞു."ഹ..ഹ..ഹ..നിനക്കെന്നെ ഒന്നും ചെയ്യാൻകഴിയില്ല.കൈയി ൽ നിന്നും ഞാൻ നിന്റെ ശരീരത്തിനുള്ളിൽ കയറും .അവിടെയിരുന്ന് നിന്നെ ഞാൻ വകവരുത്തും"പറഞ്ഞുതീരുന്നതിനുമുമ്പ് മീനാക്ഷി സോപ്പെടുത്ത് കൈകൾ നന്നായി ഉരച്ചു കഴുകി."അയ്യോ..അയ്യോ.."എന്നു നിലവിളിച്ചുകൊണ്ട് സോപ്പിലും വെള്ളത്തിലും പെട്ട കൊറോണ ഇല്ലാതായി.

വൈഗ .സി
2C എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ