എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പറഞ്ഞ കഥ

കൂട്ടുകാരേ...നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾഎന്നെ പരിചിതമാണല്ലോ അല്ലേ..ഞാൻ കൊറോണ.ഞാൻ വന്നത് ചൈനയിലെ വുഹാനിൽനിന്നാണ്.എന്നെ കണ്ടെത്തിയത് ലിവൻലിയാങ് എന്ന ഡോക്ടറാണ്.അദ്ദേഹത്തെ നിങ്ങൾ മറക്കരുത് കേട്ടോ. എനിക്ക് ശാസ്ത്രജ്ഞൻമാർ നൽകിയ പേരെന്താണെന്നറിയാമോ? നോവൽ കൊറോണ വൈറസ്. നല്ല പേര് അല്ലേ.ഇന്ത്യയിൽ എന്നെ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്.കേരളത്തിൽ തന്നെ നമ്മുടെ സാംസ്ക്കാരിക നഗരിയിലാണ് ഞാൻ ആദ്യം വന്നുപെട്ടത്.എന്നെ നശിപ്പിക്കാൻ സോപ്പ്,ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവയ്ക്ക് കഴിയും.ഞാൻ നിങ്ങളുടെ ശരീരത്തിലെത്തിയാൽ മരണം വരെ സംഭവിക്കും കേട്ടോ.അതിനാൽ നിങ്ങൾ നല്ല വൃത്തിയിൽ നടക്കണം.പുറത്ത് പോകാതെ വീടിനുള്ളീൽ തന്നെ കഴിയണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂടണം.ഞാൻ നിങ്ങളുടെ വീടുകളിലേക്ക് കയറി വരാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

വൈഗ.കെ
2B എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ