എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ ഞങ്ങളിപ്പോൾ സന്തോഷത്തിലാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങളിപ്പോൾ സന്തോഷത്തിലാണ്

മല :- നീ വളരെയധികം സന്തോഷത്തിലാണല്ലോ, എന്താ കാരണം ?<
പുഴ:- ഞാൻ എത്രകാലമായി ശ്വാസതടസ്സം അനുഭവിച്ചും ദുർഗന്ധം പേറിയും ഒഴുകുന്നു, അതെല്ലാം ഇപ്പൊ മാറികിട്ടി.<
മല :- ആണോ നിന്നെപ്പോലെ ഞാനുഠ വളരെ സന്തോഷത്തിലാണ് .എനിക്കിപ്പൊ തെളിഞ്ഞ ആകാശം കാണാം .സന്തോഷത്തോടെ ഓടിയും ചാടിയും കളിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കാണാം.<
പുഴ :നീയറിഞ്ഞില്ലേ നാട്ടിലെ വിശേഷങ്ങളൊക്കെ .കൊറോണ എന്ന ഒരു മഹാ രോഗം ലോകത്താകമാനം വ്യാപിച്ചുകിടക്കുകയാണ്.<
മല : ഞാനും ഇക്കാര്യം അറിഞ്ഞു .ഇപ്പൊ നമ്മുടെ നാട്ടിലൊക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്..<
പുഴ: നമ്മുടെ സന്തോഷത്തിൻ്റെ കാരണം ഈ ലോക്ക് ഡൗൺ ആണ് എന്ന് നിനക്ക് അറിയാമോ...?<
മല : അറിയാം. മനുഷ്യർക്കൊന്നും ഇപ്പോൾ വീട് വിട്ട് പുറത്തിറങ്ങാനും ജോലിക്ക് പോകാനും ഒന്നും വയ്യ. അവർ വീട്ടിനുള്ളിൽ കഴിയണം.<
പുഴ : ഇപ്പൊ മനുഷ്യർ എന്നെ മലിനമാക്കാൻ ഒന്നും വരുന്നില്ല. എൻ്റെ മീനുകൾക്കും പായലുകൾക്കും ഒക്കെ എന്തൊരു സന്തോഷമാണെന്നോ .അവർ ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു. തെളിഞ്ഞ വെള്ളത്തിൽ ഓടിക്കളിക്കുന്നു.<
മല : അതെ. അതെ. പുലിയും മാനും പക്ഷികളും ഒക്കെ മനുഷ്യരുടെ ആക്രമണമില്ലാതെ ജീവിക്കുന്നു.<
പുഴ : എന്നാലും കൊറോണ എന്ന മഹാ രോഗത്തെ ഈ ലോകത്തു നിന്നും തുരത്തി ഓടിക്കാൻ മനുഷ്യർക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കാം.<
മല : ഞാനും നിന്നോടൊപ്പം കൂടാം.<

അലോക് നവൽ .
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ