എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ കഥ ഇതുവരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കഥ ഇതുവരെ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിവുപോലെ രോഗികൾ വരാൻ തുടങ്ങി .ഒരു രോഗി വന്നു അദ്ദേഹത്തിന് ഡോക്ടർ പരിശോധിച്ചു .പനി ,ചുമ ,തൊണ്ടവേദന ,ശ്വാസതടസ്സം എന്നെ രോഗലക്ഷണങ്ങളുടെ ആണ് വന്നത്. പിന്നീട് ഡോക്ടർ രക്തം കഫം എല്ലാം ടെസ്റ്റ് ചെയ്യാൻ പറഞ്ഞു .ടെസ്റ്റ് പരിശോധനയ്ക്ക് അയച്ചു. അതിൽ ഇതുവരെ കാണാത്ത വൈറസ് കണ്ടു .അതാണ് കൊറോണ വൈറസ്.... രോഗം വന്നുകഴിഞ്ഞാൽ ചികിത്സ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഡോക്ടർ രോഗിയെ ഐസൊലേഷൻ വാർഡിലേക് മാറ്റി. പിന്നീട് കുറേ പേർക്ക് ഇതേ വൈറസ് സ്ഥിരീകരിച്ചു .പിന്നീട് കുറെ പേരെ ഇതേ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഈ വൈറസ് കാരണം എല്ലാവരും ആശങ്കയിലായി .....ഈ രോഗം വന്ന് കഴിയാം നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ ആയി ...പല രാജ്യങ്ങളിലും കുറേപേർ മരിച്ചു . ഈ രോഗത്തിന് പ്രതിവിധി ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക ,നന്നായി വെള്ളം കുടിക്കുക, ഒരു മീറ്റർ അകലം പാലിക്കുക ,മാസ്ക് ധരിക്കുക ,ജനങ്ങൾ കൂട്ടം കൂടാതിരിക്കുക ,ഇതൊക്കെ വളരെ ശ്രദ്ധയോടെ ചെയ്തവരിൽ ഭൂരിഭാഗം ജനങ്ങളും രോഗമുക്തി നേടി. രോഗം എങ്ങനെയാണ് വന്നതെന്ന് ഡോക്ടർമാർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല .ഇപ്പോഴും ഈ രോഗം കാരണം ഓരോ രാജ്യങ്ങളിലും ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുകയാണ് .ലോകത്തെ വളരെയധികം ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ് കൊറോണാ വൈറസ്. പക്ഷേ എന്റെ ഉള്ളിൽ ഇപ്പോഴും ഒരു പ്രതീക്ഷയുണ്ട്. കേരളത്തിൽ ഇതുപോലെ ഒരുപാട് ദുരന്തങ്ങൾ ഇതിനകം വന്നുകഴിഞ്ഞു .അന്നേരം എല്ലാം ഞാൻ കണ്ട ഒരു കാര്യം മനുഷ്യർ എല്ലാവരും ഒറ്റക്കെട്ടായി അതിനെ കേരളത്തിൽ നിന്നും തുരത്തി. ഈ കൊറോണ എന്ന രോഗത്തെയും നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി തന്നെ എതിർക്കും. കാരണം കേരളം എന്നും കരുതലോടെയാണ് മുന്നോട്ടുപോകുന്നത്

ശ്രേയ.പി
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം