എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസ്ഥിതി

നാം നമ്മുടെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്.1973 ജൂൺ 5 ന് ആദ്യത്തെ പരിസ്ഥിതി ദിനം നാം ആഘോഷിക്കുകയുണ്ടായി. ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് നാം ആഘോഷിക്കുന്നത്. കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, വാഹനങ്ങളും, ഫാക്ടറികളും പുറന്തള്ളുന്ന വിഷവാതകങ്ങൾ അങ്ങനെ എന്തൊക്കെയാണ് നമ്മുടെ ഭൂമിയെ മലിനമാക്കുന്നത്.<
കുന്നിടിച്ചും ജലം അശുദ്ധമാക്കിയും കാടുവെട്ടിത്തെളിച്ചും മനുഷ്യൻ ഭൂമിയെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ആത്മാവിനെ യാണ് നാം വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് ഭൂമിയുടെ ചൂട് വർഷം തോറും ഏറി വരുന്നു. അതി കഠിനമായ ചുട് നമ്മൾക്ക് സഹിക്കാൻ വയ്യ. വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ ഒരു വൃക്ഷം വെച്ചുപ്പിടിപ്പിക്കാൻ നാം ശ്രദ്ധിക്കാറില്ല. ഇങ്ങനെ പോയാൽ ഭൂമിയ്ക്ക് കൊടും വരൾച്ച എന്ന പ്രശ്നം അഭിമുഖീകരിക്കേണ്ടി വരും.പാടങ്ങൾ നികത്താതെ കാടുവെട്ടി നശിപ്പിക്കാതെ തണ്ണീർ തടങ്ങൾ നശിപ്പിക്കാതെ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കണം. ഈ ഭൂമി നമ്മുടെ മാത്രമല്ല. സസ്യ ജന്തുജാലങ്ങളും, പക്ഷിമൃഗാദികളും<
എല്ലാം അടങ്ങിയതാണ് ഇവയെ നശിപ്പിക്കുമ്പോൾ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത്. ഒരു വൃക്ഷം നമ്മുക്ക് ശുദ്ധവായു തണൽ എന്നിവ തരുന്നു. കാലാവസ്ഥ ക്രമീകരിച്ച് ഭൂമിയെ വാസയോഗ്യമാക്കുന്ന വൃക്ഷങ്ങൾ കൊടും കാറ്റിനെയും മണ്ണൊലിപ്പും തടങ്ങ് നിർത്തുന്നു. നമ്മുടെ ജീവവായു ആയ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മൾക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.<

അതുൽ കൃഷ്ണ
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം