എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഉണരുന്ന ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരുന്ന ചിന്തകൾ

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ റസീല എന്ന പെൺകുട്ടി ഉണ്ടായിരുന്നു അവൾ അവളുടെ അഴകും സൗന്ദര്യവും മാത്രം നോക്കി നടക്കുകയായിരുന്നു ഒരു ദിവസം റസീലയുടെ അമ്മ ചോദിച്ചു മോളെ നീ വിത്ത് കുഴിച്ച് ഇടാൻ സഹായിക്കുമോ ? റസീല പറഞ്ഞു അമ്മേ ഞാനത് കഴിക്കാൻ നിന്നാൽ എന്റെ ശരീരത്തിൽ അഴുക്ക് ആവില്ലെ അപ്പോൾ നിറമൊക്കെ പോവില്ലെ അതുകൊണ്ട് ഞാൻ ചെയ്യുന്നില്ല അമ്മ ഒറ്റയ്ക്ക് ചെയ്താൽ മതി അപ്പോൾ ആ അമ്മയ്ക്ക് വിഷമമായി . രാത്രി ആയപ്പോൾ റസീല ഉറങ്ങാൻ തുടങ്ങി അവൾ ഒരു സ്വപ്നം കണ്ടു ഒരു രാജകുമാരൻ വന്ന് റസീലയെ രാജ്യ കൊട്ടാരത്തിലേയ്ക്ക് കൊണ്ടു പോകുന്നത് എന്നിട്ട് അവിടെ നിന്ന് സ്വർണ്ണത്തിന്റെ ഭക്ഷണങ്ങൾ കഴിക്കാൻ തരുന്നത് . പെട്ടെന്ന് റസീല ഉറക്കത്തിൽ നിന്ന് എണീറ്റു രാവിലെ ആയപ്പോൾ അമ്മ ചോദിച്ചു മോളെ നീ എന്താ ഇന്നലെ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റത് . റസീല പറഞ്ഞു എന്നെ ഒരു രാജകുമാരൻ വന്ന് ഇറക്കി കൊണ്ട് പോവുന്നത് കൊട്ടാരത്തിൽ എത്തിയപ്പോൾ എനിക്ക് സ്വർണ്ണത്തിന്റെ ഭക്ഷണങ്ങൾ കഴിക്കാൻ തരുന്നത് . അമ്മേ ചിലപ്പോൾ ആ സ്വപ്നം ശരിക്കും നടന്നാലോ.അമമ പറഞ്ഞു മോളെ ആ സ്വപ്നമൊന്നും നടക്കില്ല വെറുതെ അതിനെ ആലോചിച്ചിട്ട് കാര്യമില്ല എന്നും പറഞ്ഞ് കൊണ്ട് അമ്മ അടുക്കളയിലേക്ക് .പോയി <
എന്നാലും റസീല ആ സ്വപ്നത്തെപ്പറ്റി ആലോചിച്ചിരുന്നു . കുറച്ച് സമയത്തിന് ശേഷം അമ്മയും റസീലയും മുറ്റത്ത് ഇരിക്കുകയായിരുന്നു അപ്പോൾ റസീലയുടെ അമ്മയുടെ പഴയ രണ്ട് കുട്ടുകാർ വന്നു അതിൽ ഒന്ന് പെണ്ണായിരുന്നു മറ്റേത് ആണു അമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചു എന്നിട്ട് തന്റെ മകളുടെ കാര്യങ്ങളൊക്കെ പറഞ്ഞു ആ കുട്ടുകാർക്ക് വിഷമം തോന്നി അവർ തിരിച്ച് പോയി പിന്നെ ഒരു ദിവസം രാവിലെ ആയപ്പോൾ അമ്മ മുറ്റം അടിച്ചു വാരുകയായിരുന്നു. റസീലയപ്പോൾ കണ്ണാടി നോക്കുകയായിരുന്നു പെട്ടെന്ന് ഒരു രഥo മുറ്റത്ത് വന്ന് നിന്നു അതിൽ നിന്ന് ഒരു രാജകുമാരൻ വന്നു എന്നിട്ട് റസീലയുടെ അടുത്തേക്ക് പോയി നീ എന്റെ കൂടെ പോരുമോ റസീല പറഞ്ഞു തീർച്ചയായും രാജകുമാര എന്ന് പറഞ്ഞ് കൊണ്ട് അമ്മയോട് പോലും പറയാതെ രാജകുമാരന്റെ കൂടെ ഇറങ്ങി പോയി അമ്മയ്ക്ക് ആകെ വിഷമമായി അമ്മ ആലോചിച്ചു എന്റെ മകൾ എവിടേക്ക് ആയിരിക്കും പോയത് ഇനി എന്റെ മകൾ എന്നെ കാണാൻ വരില്ലെ അപ്പോൾ രാജകുമാരനും റസീലയും കൊട്ടാരത്തിലെത്തി അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ റസീലയെ പരിചയപ്പെട്ടു റസീല പറഞ്ഞു എനിക്ക് വിശക്കുന്നു നിങ്ങൾ എനിക്ക് എന്തെങ്കിലും തരില്ലെ അപ്പൊൾ ആ പെൺകുട്ടി പറഞ്ഞു തീർച്ചയായും റസീല തീൻമേശയ്ക്ക് അടുത്ത് വരൂ അവിടെ മേശപ്പുറത്ത് സ്വർണ്ണം കൊണ്ടുള്ള ആഹാരം വെച്ചിരുന്നു റസീലയ്ക്ക് വളരെ സന്തോഷമായി റസീലക്കിഷ്ടമുള്ള സ്വർണ്ണ ഭക്ഷണ ങ്ങൾ വേഗം റസീല മേശക്കടുത്തുള്ള കസേരയിൽ പോയിരുന്നു <
അതിൽ റസീലയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്വർണ്ണ റൊട്ടിയായിരുന്നു അത് അവൾ കഴിക്കാൻ നോക്കി പക്ഷെ അവൾക്ക് പല്ല് വേദനിച്ചു അവൾ ചോദിച്ചു ഇതെന്താ ഇത്ര കട്ടി അപ്പൊൾ ആ പെൺകുട്ടി പറഞ്ഞു ഇത് ഇങ്ങനെ ആണ് ഉണ്ടാവുക .റസീല പറഞ്ഞു അയ്യൊ എനിക്കിത് വേണ്ട വേറെ തരൂ അപ്പൊ ആ പെൺകുട്ടി പറഞ്ഞു അതൊന്നും പറ്റില്ല രാജകുമാരി ആവാൻ പോവുന്നവൾ സ്വർണ്ണത്തിന്റെ മാത്രം കഴിക്കാൻ പാടുള്ളൂ അപ്പൊൾ അമ്മെന്ന് വിളിച്ച് റസീല കരയാൻ തുടങ്ങി എനിക്ക് എന്റെ അമ്മയുടെ അടുത്തേക്ക് പോവണം വേഗം അവിടേക്ക് കൊണ്ടുപോവു റസീല പറയുന്നത് പോലെ രാജകുമാരൻ ചെയ്തു റസീലയെ അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി അവൾ വേഗം രഥത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്കോടി അമ്മയെ കണ്ടപ്പോൾ അവൾ കെട്ടി പിടിച്ചു അമ്മെ ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ലമ്മേ അത് സാരമില്ല മോളെ ഇനി നീ ഇങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ മതി അപ്പൊൾ ആ രാജകുമാരനും അവരുടെ കൂടെയുള്ള ആ പെൺകുട്ടിയും ആരാന്നറിയണ്ടേ അവരൊക്കെ യാ ണ് റസീലയുടെ അമ്മയുടെ ആ പഴയ കൂട്ടുകാർ അവർ റസീലയുടെ കാര്യങ്ങൾ കേട്ടപ്പോൾ ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചു ഈ കഥയിൽ നിന്നും നമ്മൾ പഠിച്ചിരിക്കുന്നത് അത്യാഗ്രഹം ആപത്താണ്

നിവേദ്യ.
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ