അച്ഛനെന്നും തിരക്കാണ്
അമ്മയടുക്കളയിൽത്തന്നെ
ആർക്കുമൊന്നിനുമൊഴിവില്ല
അമ്മൂമ്മയുമിന്നില്ല
അരിമുല്ലവള്ളിയും കാണാതെ
അമ്മുവും പാഠം പഠിച്ചു
കൊറോണയിങ്ങ് വന്നെത്തി
കാലം മാറി കഥയും മാറി
അച്ഛനുമമ്മയുമുണ്ട് കൂടെ
ആർക്കും തിരക്കൊട്ടുമില്ല
അരിമുല്ലമൊട്ടും വിരിഞ്ഞു
അമ്മു സുഗന്ധ മറിഞ്ഞു