സഹായം Reading Problems? Click here


എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/കോറോണയോടും സ്നേഹമോ?

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോറോണയോടും സ്നേഹമോ?

കൊറോണ എന്ന മഹാമാരി വല്ലാത്ത ദുരിതത്തിലാക്കിയെങ്കിലും
പ്രകൃതിയുടെ ഭാഗത്തു നിന്ന് വീക്ഷിച്ചു നോക്കൂ.
എന്തായിരിക്കും പ്രകൃതിയുടെ അഭിപ്രായം ?
അവൾ കൊറോണയെ സ്നേഹിക്കുക ആയിരിക്കില്ല?
മനുഷ്യൻ അവന്റെ സ്വന്തം നേട്ടത്തിന് വേണ്ടി
പ്രകൃതിയെ വളരെയധികം ചൂഷണം ചെയ്ത്
മലിനമാക്കി നശിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ ?.
അതിനുള്ള ഒരു തിരിച്ചടിയാണ്
ഈ മഹാവിപതെന്ന് കരുതുന്നു.
ഇപ്പോൾ അവരുടെ തിരക്കെല്ലാം എവിടെപ്പോയി.
എന്തായാലും പ്രകൃതിക്ക് കുറച്ച് ആശ്വാസമായി.
ഇടതടവില്ലാത്ത ഓടുന്ന വാഹനങ്ങളില്ല,
മാനം മുട്ടെ ഉയരുന്ന പുക കുഴലുകളിൽ പുകയില്ല,
വെടിക്കെട്ടുകളുടെ ശബ്ദകോലാഹലങ്ങളില്ല.
അങ്ങനെ പലതും.
വെറും ഒരു മാസം കൊണ്ട് പ്രകൃതി എത്ര വൃത്തിയായിരിക്കുന്നു.
വാർത്താ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം അറിഞ്ഞതാണല്ലോ
ഡൽഹിയിലെയും മറ്റും നഗരങ്ങളിലെയും മാറ്റം.
എത്ര പ്രളയം വന്നാലും
എന്തെല്ലാം പ്രകൃതിദുരന്തങ്ങൾ ഉണ്ടായാലും
മനുഷ്യൻ മാറില്ല.
ഇനിയെങ്കിലും മനുഷ്യൻ സ്വയം മാറാൻ ശ്രമിക്കട്ടെ,
സ്വന്തം കാര്യത്തോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കാൻ ശ്രമിക്കട്ടെ.
എന്തായാലും പ്രകൃതിക്ക് കൊറോണ
എന്ന വിപത്തിനെ വെറുപ്പ് ആയിരിക്കില്ല.
കുറച്ചുകാലം കൂടി ആയുസ്സ് നീട്ടിക്കൊടുത്ത
കൊറോണയോട് നന്ദി ആയിരിക്കും.
നന്ദി കൊറോണ നന്ദി.........
                                                                  

ദീക്ഷിദ്ചന്ദ്ര കെ ബി
2 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത