കൊറോണ ഇന്നൊരു വിപത്താണ്
നമ്മളാകെ കഷ്ടത്തിൽ
പുറത്തിറങ്ങാൻ പറ്റൂല്ല
വീട്ടിലിരുന്ന് മടുത്തല്ലൊ
രോഗം വരാതെ കരുതേണം
കയ്യും മുഖവും കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തുണിയോ ടവ്വലോ കരുതേണം
മാസ്ക് ധരിച്ചു നടക്കേണം
കൈകൾ വൃത്തിയാക്കാനായ്
സോപ്പുകൾ സാനിറൈസറുകൾ
ഉപയോഗിച്ചീടുകയെല്ലാരും
കൂട്ടം കൂടി നടക്കരുത്
നമ്മുടെ നാടിനെ കാക്കാനായ്
അകലം പാലിച്ചീടുക നാം
ഭയവും പേടിയും വേണ്ടെല്ലോ
ജാഗ്രത മാത്രം മതിയല്ലോ