എ.എൽ.പി.എസ് വീതനശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്?. നമ്മുടെ ബോധനിലാവരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്.വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറക്കുന്ന ജീവിതരീതി അവലംബിക്കുക. വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ യാഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക, വീട്ടിലെ അഴുക്കു വെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെ തന്നെ പരിപാലിക്കുക. *ഉപസംഹാരം* എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമ്മുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമ്മുക്ക് ഉയർത്തികാണിക്കാൻ കഴിയും..

ഹൃദ്യുത. വി
IV-B എ.എൽ.പി.എസ്സ് വീതനശ്ശേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം