എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായിന്നു കൂട്ടരേ..

 
ഉമ്മ ഉമ്മ ........എനിക്ക് ഒരു കഥ പറഞ്ഞ് തരാമോ ഞാൻ ചോദിച്ചു. തിരക്കിനിടയിലും ഉമ്മ പറഞ്ഞു തന്നു. കൊറോണ വൈറസിനെ പറ്റിയായിരുന്നു
ആ കഥ. കൊറോണ വൈറസ് വന്നു. ചൈനയിലായിരുന്നു ആ വൈറസ് ആദ്യമായി പടർന്നത് അവിടെയുള്ള മനുഷ്യരുടെ ശരീരത്തിൽ വളരെ വേഗത്തിൽ പടർന്നു. അത് എല്ലാ രാജ്യങ്ങളിലും പടർന്നു. അത് ഒരു മനുഷ്യനിൽ നിന്ന് പത്തു മനുഷ്യരിലേക്കും പത്ത് നൂറായും നൂറ് ആയിരമായും ആണ് പടർന്നത്. ഇന്ത്യയിലും എത്തി. അത് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തക്കതായ തീരുമാനം എടുത്തു. സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുക. കുറച്ച് സാമൂഹിക അകലം പാലിക്കുക. ഇത് ബാധിച്ചാൽ നമ്മെ സ്വന്തക്കാരിൽ നിന്നും അകറ്റപ്പെടും. മരിച്ചാൽ ഒരു നോക്കു പോലും കാണാൻ കഴിയാത്ത അത്രയും ഭീകരനാണവൻ. അകലം പാലിക്കലും ശുചിത്വവുമല്ലാതെ അവനെ പിടിച്ചു കെട്ടാൻ മറ്റൊരു മരുന്നും കണ്ടു പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ട് കരുതലോടെ നാം മുന്നേറിയേ തീരൂ. ഇതാണ് കൊറോണ വൈറസ് എന്ന വില്ലൻ. ലക്ഷങ്ങളെ കാണാമറയത്തിരുന്ന് കൊന്നൊടുക്കിയവൻ.
                               



ദിയ ഫാത്തിമ.സി
3B എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത