എ.എൽ.പി.എസ് ഭൂദാൻകോളനി/സൗകര്യങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്‍കൂളിനു ബാക്കിലായി അതി വിശാലമായ കളിസ്ഥലമുണ്ട് ,സ്‍കൂൾ കെട്ടിടത്തിനു മുൻവശത്തായും പിറകുവശത്തായും നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. സ്‍കൂൾ മാനേജ്‍മെന്റ് ,എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വേൾഡ് വിഷൻ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചത്
ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, സ്‍കൂൾ ബസ് സൗകര്യം, കുടിവെള്ളത്തിനായി വേൾഡ് വിഷന്റെ സഹായത്താൽ സ്‍കൂൾ അങ്കണത്തിൽ കിണർ , രണ്ട് സെറ്റ് വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം ,ശുചിത്വമിഷന്റെ സഹായത്താൽ ടോയിലറ്റ് മറ്റു സൗകര്യങ്ങളാലും മനോഹരമാക്കിയിരിക്കുന്നു.