എ.എൽ.പി.എസ് ഭൂദാൻകോളനി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പ‍ുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭ‍ൂദാൻ കോളനി എന്ന ഗ്രാമത്തിലാണ് ഈ സ്‍ക‍ൂൾ സ്ഥിതി ചെയ്യുന്നത്. ഭ‍ൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പ‍ൂർ കോവിലകത്ത‍ു നിന്ന‍ും ദാനമായി ഏറ്റെട‍ുത്ത ആയിരം ഏക്കർ ഭ‍‍ൂമി 140 കുടുംബങ്ങൾക്കായി വീതിച്ചുനൽകി . അങ്ങനെ ഈ ഗ്രാമം രൂപീകൃതമായി.

മൂന്നു ഭാഗം ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താൽ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാൻ 1963-ൽ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരൻ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവരിൽ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വർഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യപകരാനായി അവർ സന്നദ്ധരായി. ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സർവോദയ സംഘത്തിൻെറയും മേൽനോട്ടത്തിലാ​ണ് ഈ സ്കൂളിൻെറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതൽ 4-ാം ക്ലാസുവരെ 5 ഏക്കർ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു.