എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/ഒഴിവുകാലം (കഥ)
ഒഴിവുകാലം
രാമുവും രാജുവും അടുത്ത കൂട്ടുകാരാണ്. കൂടാതെ തൊട്ടടുത്ത അയൽവാസികളുമാണ്. രാമു അനുസരണയുള്ള മിടുക്കനായ ഒരു കുട്ടിയാണ്. എന്നാൽ രാജുവാകട്ടെ അൽപം അനുസരണക്കേട് കാട്ടുന്ന കൂട്ടത്തിലാണ്. കൊറോണ കാരണമുണ്ടായ വീട്ടിലിരിപ്പ് രാമുവിനെ ഒരു പാട് വിഷമത്തിലാക്കിയിരിക്കുകയാണ്. കൂടാതെ വാർഷിക പരീക്ഷ വേണ്ടെന്ന് വെച്ചതും അവനെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്. അവൻ എപ്പോഴും ഈ സങ്കടങ്ങൾ അവന്റെ അമ്മയോട് പറഞ്ഞ് കൊണ്ടിരിക്കും. അപ്പോഴൊക്കെ അവന്റെ അമ്മ അവനെ സമാധാനിപ്പിക്കും, മോനേ... നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയല്ലെ വീട്ടിലിരിക്കേണ്ടി വന്നതും പരീക്ഷ വേണ്ടാന്ന് വെച്ചതും, മോൻ ഈ ഒഴിവുകാലം നല്ല രീതിയിൽ ഉപയോഗപ്പെടുത്തൂ... അവൻ അമ്മയുടെ വാക്കുകൾ അനുസരിച്ച് പുസ്തകങ്ങൾ വായിച്ചും, അമ്മയെ സഹായിച്ചും അവന്റെ ഒഴിവു സമയം ചിലവഴിച്ചു. കൂടാതെ അമ്മയുടെ കൂടെ പച്ചക്കറി കൃഷി ചെയ്യാനും വീടിനു ചുറ്റും വൃത്തിയാക്കാനും അവൻ മറന്നില്ല. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്ലാസ്റ്റിക്ക്, ചിരട്ട, കുപ്പി പോലുള്ളവയെല്ലാം പെറുക്കി വൃത്തിയാക്കി. എന്നാൽ രാജുവാകട്ടെ, അവന്റെ ഒഴിവു സമയം മുഴുവൻ ടി.വി കണ്ടും മൊബൈലിൽ കളിച്ചും ഉറങ്ങിയും കഴിച്ചുകൂട്ടി. രാജുവും അവന്റെ വീട്ടുകാരും അവരുടെ ലോക്ക്ഡൌൺ സമയം വീടിനകത്ത് മാത്രം ഒതുക്കി. അടുക്കളത്തോട്ടം നിർമ്മിക്കാനോ പരിസരം വൃത്തിയാക്കാനോ ശ്രമിച്ചില്ല. അങ്ങനെ വേനൽമഴ എത്തി. മുറ്റവും തൊടിയും എല്ലാം വേനൽമഴയിൽ നനഞ്ഞ് കുതിർന്നു. എല്ലായിടത്തും മഴവെള്ളം നിറഞ്ഞുനിന്നു. അങ്ങനെ രാജുവിന്റെ വീട്ടുമുറ്റത്തും തൊടിയിലും പ്ലാസ്റ്റിക് മാലിന്യങ്ങളിലും മഴവെള്ളം കെട്ടിക്കിടന്നു. വൈകാതെ ഒരു ദിവസം രാമുവിന്റെ അമ്മ രാമുവിനോട് പറഞ്ഞു: മോനേ രാജുവിന്റെ വീട്ടിൽ എല്ലാവർക്കും പനിയാണത്രെ! അമ്മയൊന്ന് അവിടംവരെ പോയി അവരുടെ വിശേഷങ്ങൾ അന്വേഷിച്ച് വരാം. ഇതു കേട്ടപ്പോൾ രാമുവിന് ഭയവും, വിഷമവുമായി. അവൻ അമ്മയോട് ചോദിച്ചു: അമ്മേ, അവർക്ക് കൊറോണയെങ്ങാനും പിടിപെട്ടോ? എനിക്ക് എന്റെ കൂട്ടുകാരനെ ഇനി കാണാൻ പറ്റില്ലേ?... രാമുവിന്റെ വിഷമം കണ്ടപ്പോൾ അമ്മക്ക് സങ്കടമായി. അമ്മ അവനോട് പറഞ്ഞു: മോനേ, അവർക്ക് കൊറോണയൊന്നുമല്ല പിടിപെട്ടിട്ടുള്ളത്; കൊതുക് പരത്തുന്ന ഒരുതരം പനി. അത് പെട്ടെന്ന് സുഖമായിക്കൊള്ളും. മോൻ അവർക്ക് വേണ്ടി പ്രാർത്ഥിച്ചോളൂ... ഇത് കേട്ടപ്പോൾ രാമുവിന് സമാധാനമായി. അപ്പോൾ അവൻ ഓർത്തു, താനും തന്റെ കുടുംബവും കൊതുക് കാരണമുള്ള ഈ അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടത് തന്റെ വീടിന്റെ പരിസരം വൃത്തിയാക്കിയത് കൊണ്ടാണല്ലോ. തുടർന്നും ഇനിയുള്ള ഒഴിവു ദിവസങ്ങൾ നല്ല പ്രവൃത്തികൾ ചെയ്യാൻ മാറ്റിവെക്കണം. അത് തീർച്ചയായും എല്ലാവർക്കും ഗുണം ചെയ്യുന്നതാരിക്കും.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ