എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/അച്ചുവും കിച്ചുവും (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവും കിച്ചുവും


ഒരിടത്തു അച്ചു എന്നു പേരുള്ള ഒരുകുട്ടി ഉണ്ടായിരുന്നു. അവന്റെ സുഹൃത്താണ് കിച്ചു. അച്ചു നല്ല കുട്ടിയാണ്. ഒരു ദിവസം അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ. അച്ചു കയ്യും വായും സോപ്പിട്ട് കഴുകിയിരുന്നു. കിച്ചു കയ്യും വായും കഴുകാതെ ഭക്ഷണം കഴിച്ചു. അപ്പോൾ അച്ചു പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ കയ്യും വായും കഴുകണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, വൃത്തിയുള്ള സ്ഥലത്തിരിക്കണം, കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കണം. അല്ലെങ്കിൽ രോഗം നമ്മെ പിടികൂടും. എന്നു പറഞ്ഞപ്പോൾ കിച്ചുവിന് ദേഷ്യം വന്നു. അവൻ പറഞ്ഞു: "എന്നെ ഉപദേശിക്കേണ്ട. ഞാൻ എങ്ങനെയെങ്കിലും നടന്നോളാം"

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കിച്ചുവിനെ കാണാനില്ല. അച്ചു അവന്റെ വീട്ടിലേക്ക് ചെന്നു. കിച്ചുവിന് പനിയും വയറു വേദനയും ആണ്. അച്ചു അവനെ ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞു വൃത്തിയില്ലാതെ കഴിച്ചാൽ പല രോഗങ്ങളും വരും. അപ്പോഴാണ് കിച്ചുവിന് അച്ചു പറഞ്ഞത് ഓർമ വന്നത്. തന്റെ തെറ്റ് മനസ്സിലാക്കി കിച്ചു അച്ചുവിനോട് ക്ഷമ ചോദിച്ചു. ഇനി ഞാൻ നല്ല കുട്ടിയായിരിക്കും, കിച്ചു പറഞ്ഞു...


ജഹാന ഇ
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ