എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/ക‍ുട്ടികള‍ുടെ തപാലാപ്പീസ്

കത്തെഴുത്തിലൂടെയും ആശംസകാർഡ് കൈ മാറ്റങ്ങളുടെയുമുള്ള പഴമയുടെ സൗഹൃദങ്ങളെ തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് സ്കൂളിൽ തപാൽ പെട്ടി ആരംഭിക്കുന്നത്.പഠന പ്രവർത്തനത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ തപാൽപെട്ടി മുഖാന്തരം നടന്നുവരുന്നു.ദിനാചരണങ്ങളുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ വിവിധ സ്റ്റാമ്പുകൾ കൾ സ്കൂൾ ലേബലിൽ തയ്യാറാക്കുന്നു.തപാൽ കവറുകളും പുറത്തിറക്കുന്നുണ്ട്.ഇവ പോസ്റ്റ് ഓഫീസിൽ ഇതിൽ വെച്ച് സൗജന്യമായി വിതരണം ചെയ്യുന്നു.സ്വന്തം ക്ലാസുകളിലേക്കുള്ള കുട്ടികൾക്ക് അയക്കാൻ ഒരു സ്റ്റാമ്പും മറ്റു ക്ലാസുകളിലെ കുട്ടികൾക്കുള്ള കത്തുകൾ അയക്കാൻ മറ്റൊരു സ്റ്റാമ്പും അധ്യാപകർക്ക് കത്തുകൾ അയക്കാൻ ഞാൻ വ്യത്യസ്തമായ മറ്റു സ്റ്റാമ്പും ആണ് ഉപയോഗിക്കുന്നത്.കൊച്ചു കൊച്ചു കാര്യങ്ങളും തമാശകളും പരിഭവങ്ങളും ഉപദേശങ്ങളും അഭിനന്ദനങ്ങളും പങ്കുവയ്ക്കുന്ന കത്തുകൾ തപാൽ പെട്ടിയിൽ നിറയുന്നതോ ടെ പോസ്റ്റുമാൻ രംഗത്തിറങ്ങും.ഉച്ചക്ക് 1 45 ന് തപാൽ പെട്ടി തുറന്ന് സ്റ്റാമ്പുകൾ മുകളിൽ സീൽ വച്ച് തന്നെ തുണി സഞ്ചിയുമായി ക്ലാസ് മുറികൾ കയറിയിറങ്ങും.ഓരോ വർഷവും രണ്ട് വിദ്യാർഥികളെ തപാൽ ഓഫീസ് കൈകാര്യം ചെയ്യുന്നതിന് നിയമിച്ചിട്ടുണ്ട്.തപാൽ ദിനത്തിൻറെ ഭാഗമായി കത്തെഴുത്ത് മത്സരവും സ്റ്റാമ്പ് പ്രദർശനവും സംഘടിപ്പിക്കാറുണ്ട്.