എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19. / സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്.
പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.


