എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

കഥ

ഹായ് അടുത്ത ആഴ്ച ആയാൽ നമ്മുടെ വാർഷികം.എനിക്ക് എന്തോക്കെയാണ് ഉമ്മ വാങ്ങുക.കമ്മൽ,വള ,ഉടുപ്പ്,..ഞാൻ കാതിരിക്കുകയായിരുന്നു ആ ദിവസത്തിന് .പക്ഷെ എല്ലാം തകർത്തിരിക്കുകയാണ് അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ എന്ന മഹാമാരി.എനിക്ക് വിശ്യസിക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി.ഉമ്മ എല്ലാം മനസ്സിലാക്കിത്തന്നു.

ഇപ്പോൾ എന്റെ വിഷമം മോളി മിസ് എന്റെ ക്ലാസ്സിൽ തന്നെയുണ്ടാവില്ലേ എന്നതാണ്.എന്തോരു സ്നേഹമായിരുന്നു മിസ്സിന് ഞങ്ങളോട്. ഞങ്ങൾ തിരിച്ചും അങ്ങിനെ തന്നെയാണ്.ഞാൻ ഉമ്മയോട് ചോദിച്ചു.ഇനി സ്കൂൾ തുറന്നാൽ പഴയ ക്ലാസ്സിൽ തന്നെയാണോ എന്ന്.എനിക്ക് ആ ക്ലാസിലിരുന്ന് കൊതി മാറിയിട്ടില്ല.തുറക്കുമ്പോൾ ആ ക്ലാസ്സിൽ തന്നെ മതിയായിരുന്നു.

വാർഷികാഘോഷം അടുത്ത വർഷവും ഉണ്ടാവുമെന്ന് ടീച്ചർ വിളിച്ചപ്പോൾ പറഞ്ഞു.ഇന്ന് ഞാൻ കാത്തിരിക്കുകയാണ്.എല്ലാം മറി കടന്ന് സ്‍കൂളിലെത്താൻ.പതിവ് പോലെ ഉമ്മയുടെ മടിയിൽ തല വെച്ച് ഞാൻ മയങ്ങി.

ഫൈഹ സെഹ്റിൻ
1A കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ