ഇന്നു ഞാൻ ഓർക്കുന്നു
ആ നല്ല ദിവസങ്ങൾ
എന്നെ ഞാനാക്കിയ
സുന്ദര നിമിഷങ്ങൾ
കൂട്ടുകാരുമൊത്ത് ചാടിക്കളിക്കുന്ന
ഓർമയിൽ മായാത്ത നല്ല ദിവസങ്ങൾ.
ഓർക്കുന്നു ഞാനിന്നും
ഗുരുനാഥർ തൻ സ്നേഹം .
ഓർമയിൽ സൂക്ഷിക്കും
ജീവിതാന്ത്യം വരെ
പുസ്തകതാളിലെ പേജുകൾ പോലെ
എൻറെ ഓർമ്മകൾ ഞാൻ ഇന്ന് മറിച്ചുനോക്കി
സുഖമുള്ള ഓർമ്മകൾ മറിച്ചുനോക്കി ഇടുമ്പോൾ
മനസ്സിൽ ചെറിയ നീറ്റൽ തോന്നി
ഓർമ്മകൾ ഭദ്രമായി മനസ്സിൽ സൂക്ഷിച്ചു
ഇനിയുള്ള കാലം ഞാൻ ജീവിച്ചിടും