സഹായം Reading Problems? Click here


എ.എൽ.പി.എസ്. തോക്കാംപാറ/ഭിന്നശേഷി സൗഹൃദ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിൽ നിന്നും.

തോക്കാംപാറ എ എൽ പി സ്ക്കൂൾ ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഈ വിദ്യാലയം നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ്  'ഒന്നിച്ചിരിക്കാം' എന്നത്. ഈ പരിപാടിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്. ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് ഇത്തരത്തിലുള്ള ശാരീരികമോ മാനസികമോ ബുദ്ധിപരമോ സംവേദനാപരമോ ആയ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കായി പ്രത്യേക പ്രവർത്തനങ്ങൾ ഒരുക്കുന്നു. ഇത്തരത്തിലുള്ള കുട്ടികൾക്കായുള്ള കൃത്യമായ വൈദ്യ പരിശോധനകളും അവർക്കാവശ്യമായ സഹായോപകരണങ്ങളും ( വീൽചെയർ , ശ്രവണ സഹായികൾ, കണ്ണടകൾ , വാക്കറുകൾ തുടങ്ങിയവ) സാമൂഹ്യ നീതി വകുപ്പിന്റേയും, കേരളസാമൂഹ്യ സുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, മറ്റു  സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ നൽകി വരുന്നു. BRC യിലെ സ്പെഷ്യൽ ട്രെയ്നർ മാരുടെ സഹായവും വിദ്യാലയത്തിന് ലഭിച്ചുവരുന്നുണ്ട്. വിദ്യാലയത്തിൽ നിന്ന് അധ്യാപകർ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു. നിലവിലെ ഓൺലൈൻ പഠന സാഹചര്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ പദ്ധതി പ്രകാരം നടത്തിവരുന്ന 'വൈറ്റ് ബോർഡ് ' ക്ലാസുകൾ കുട്ടികൾക്ക് കൃത്യമായി നൽകി വരുന്നുണ്ട്. ഭിന്നശേഷി കുട്ടികളുടെ ക്ഷേമ പരിപാടികൾക്കും ശ്രദ്ധയ്ക്കുമായി വിദ്യാലയത്തിൽ ഒരു അധ്യാപികയ്ക്ക് ക്ലാസ് ചാർജ് നൽകിയിട്ടും ഉണ്ട്. അവരുടെ കൃത്യമായ മേൽനോട്ടം ഇത്തരം വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നടന്നു വരുന്നുണ്ട്. വിദ്യാലയത്തിലെ എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഭിന്നശേഷി വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുവാൻ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു.