എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/വൈകി വന്ന വിവേകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈകി വന്ന വിവേകം

ഒരു ഗ്രാമത്തിൽ ഒരു എലിയും കൊതുകും ഈച്ചയുംതാമസിച്ചിരുന്നു. ചപ്പുചവറുകൾ കുന്നുകൂടി കിടന്നിരുന്ന ഒരുപ്രദേശമായിരുന്നു അത്. അവിടെ താമസിച്ചിരുന്നവർ പരിസരം വൃത്തിയാക്കുകയോ പരിസര ശുചിത്വം പാലിക്കുകയോ ചെയ്തിരുന്നില്ല. ചിരട്ട കൂട്ടിയും മറ്റും മലിനജലം കെട്ടി കിടന്നിരുന്നു. ഭക്ഷണ സാധനങ്ങൾ പലതും തുറന്നു കിടന്നിരുന്നു. അതുകൊണ്ടല്ലാം തന്നെ എലിക്കും കൊതുകിനും ഈച്ചയ്ക്കും നല്ല കുശാൽ .അതിനിടെ പ്ലേഗ് , ഡെങ്കിപനി തുടങ്ങിയ പകർച്ചവ്യാധികൾ ആ നാട്ടിൽ പടർന്നു പിടിച്ചു .പരിസര ശുചിത്വവും രോഗം പകർത്തുന്ന ജീവജാലങ്ങളെ തൊട്ടുള്ള ജാഗ്രതയും ഒന്നും പാലിക്കാത്തതു കൊണ്ടാണ് രോഗം പടർന്നു പിടിച്ചത്‌ എന്ന് ആ നാട്ടുകാർക്ക് വൈകി മനസ്സിലായി. അങ്ങനെ അവർ പരിസരം വൃത്തിയാക്കുകയും ശുചിത്വം പാലിക്കുകയും ഭക്ഷണ പദാർത്ഥങ്ങൾ മൂടിവയ്ക്കുകയും ചെയ്തു. അപ്പോൾ എലിക്ക് ഈച്ചയ്ക്കും കൊതുകിനും ഭക്ഷണം കിട്ടാതെയായി. അവർക്ക് അവിടെ രോഗം പകർത്താൻ കഴിയാതെയായി. ഇനി ഈ നാട്ടിൽ താമസിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ കൊതുകും ഈച്ചയും എലിയുടെ അടുത്തേക്ക് പോയി. വിശനിട്ട് വയ്യ ഇനി നമുക്ക് വേറെ നാട്ടിലേക്ക് പോകാം എന്ന് പറഞ്ഞ് അവർ വേറെ നാട്ടിലേക്ക് പോയി.അവർ എത്തിപ്പെട്ട നാട് പരിസര ശുചിത്വം പാലിക്കുന്ന നല്ല ഉൽബുദ്ധരായ മനുഷ്യർ താമസിച്ചിരുന്ന ഇടമായിരുന്നു. അതു കൊണ്ട് അവർക്ക് അവിടെയും താമസിക്കാൻ പറ്റാതെയായി. ഭക്ഷണം കിട്ടാതെ അവർ മൂന്നു പേരും ചത്തുപോയി.
ഗുണപാഠം : പരിസര ശുചിത്വവും രോഗം വരാതിരിക്കാനുള്ള ജാഗ്രതയും പാലിച്ചാൽ മാത്രമേ നമുക്ക് രോഗ പ്രതിരോധനത്തിനു സാധിക്കുകയുള്ളൂ.

നജ് ല ഷെറിൻ
4 സി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ