ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉദുമ

കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ. സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു. മനോഹരമായ ബീച്ചുകളുടെ നീണ്ട നിരകളുള്ളതിനാൽ ബീച്ച് പ്രേമികൾക്ക് ഉദുമ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്.


ഭൂമി ശാസ്ത്രം

കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം. കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന  വളരെ മനോഹരമായ ഒരു പ്രദേശമാണിത്. കാസറഗോ‍ഡിൽ നിന്നും ഏകദേശം 11 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഗതാഗതം

വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ബന്ധിക്കുന്ന NH 66 ലേക്ക് പ്രാദേശിക റോഡുകൾ വഴി പ്രവേശനമുണ്ട്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഷൊർണൂർ - മംഗലാപുരം സെക്ഷനിലെ കോട്ടിക്കുളമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഉദുമ ഇസ്ലാമിയ എ എൽ പി സ്കൂൾ
  • ജി എച്ച് എസ് എസ് ഉദുമ
  • ജി എൽ പി എസ് ഉദുമ

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കുടുംബാരോഗ്യ കേന്ദ്രം, നാലാംവാതുക്കൽ
  • ഉദുമ പോസ്റ്റ് ഓഫീസ്
  • ഉദുമ കൃഷിഭവനൻ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പ്രശസ്തരായ വ്യക്തികൾ

  • എം എ റഹ്മാൻ (സാഹിത്യകാരൻ)
  • ഗഫൂർ മാസ്റ്റർ (കാർട്ടൂണിസ്റ്റ്)
  • ഡോ. സാലി മുണ്ടോൾ

ആരാധനാലയങ്ങൾ

  • ഉദുമ ജുമാ മസ്ജിദ്
  • പാലക്കുന്ന് ഭഗവതി ക്ഷേത്രം