കൊവിഡ് നാട് വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം ഒട്ടുമില്ല
കൂട്ട് കൂടാനും കുടിച്ചിടാനും
പീടികക്കോലായിലാരുമില്ല
ചില്ലിയുമില്ല പൊറോട്ടയില്ല എവിടെ നോക്കിയാലും കഞ്ഞി മാത്രം
കല്ലെറിയാൻ റോഡിൽ റാലിയില്ല
കല്യാണപ്പന്തലിലാരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കൊവിഡ് നാട്ടിൽ നിന്നോടിപ്പോവും
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയം നോക്കാതെ ഒത്തു നിന്നാൽ നമ്മുടെ നാടിനെ രക്ഷിച്ചിടാം