ഞാൻ കൊറോണ ?

 
എന്നെ മനസ്സിലായോ? ഞാനാണ് covid19. ആരേയും ഒന്നിനേയും എനിയ്ക്ക് പേടിയില്ല. അഹങ്കാരം നിറഞ്ഞ ഈ ലോകത്തെ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാനാണ്‌ ഞാൻ വന്നത്. എനിക്ക് മനുഷ്യന്റെ ജാതിയോ മതമോ പണക്കാരോ പാവപ്പെട്ടവനോ എന്നൊന്നും വ്യത്യാസമില്ല. ഞാൻ എന്റെ ഇഷ്ടത്തിന് ഇങ്ങോട്ട് വന്നതല്ല.

എന്നെ വിളിച്ചു വരുത്തിയതാണ്. ഞാനും മനുഷ്യനും യുദ്ധം തുടങ്ങിയിട്ട് കുറച്ച് നാളായി. എന്റെ എല്ലാ ശക്തിയും എടുത്ത് ഒരു പാട് മനുഷ്യരെ വിഴുങ്ങിയിട്ടും എന്റെ വിശപ്പ് മാറുന്നില്ല.

ഇനി എത്രനാൾ എനിക്ക് ഇവിടെ നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ഞാൻ വന്നതോടെ മനുഷ്യരുടെ അഹങ്കാരം കുറഞ്ഞു സ്നേഹം കൂടി. സമയത്തിന് പ്രാധാന്യം നൽകിയ മനുഷ്യൻ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തി. മനുഷ്യരെ പുറത്തിറങ്ങനാവാതെ ഞാൻ ചങ്ങലയ്ക്ക് ഇട്ടു. എന്നെ പിടിച്ചു കെട്ടാനായാൽ മനുഷ്യൻ വിജയിച്ചു. അല്ലെങ്കിൽ ഞാൻ ഈ ലോകത്തെ വിഴുങ്ങും.!


നിതുൽ മനോജ്.എം.
2 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ