എ.എൽ.പി.എസ്.വിളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയിൽ വരുന്ന ക്രമീകൃത മല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു . ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിക്കുന്നു . സുന്ദരമായ പ്രകൃതി ഭൂമിയുടെ വരദാനമാണ് . നമുക്ക് ജീവിക്കാനാവശ്യമായതെല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു . നമുക്ക് ശ്വസിക്കാനാവിശ്യമായ വായുവും , ശുദ്ധജലാം , ഭക്ഷണം , ഇവയെല്ലാം പ്രകൃതിയിലുണ്ട് . ഇത്രയും ഫലഭുവിഷ്ട്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . എല്ലാ ജീവ ജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . ഇതിനു വേണ്ടി മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത് . അതിനു വേണ്ടി നാം മാലിന്യങ്ങൾ കൂട്ടിയിടാതെ നല്ല രീതിയിൽ സംസ്കരിക്കുക , മരങ്ങൾ നട്ടുപിടിപ്പിക്കുക , പ്ലാസ്റ്റിക് ചപ്പു ചവറുകൾ എന്നിവ വഴിയോരത്തും മറ്റും ഇടത്തെ നല്ല രീതിയിൽ സംസ്കരിക്കുക. വായുമലിനീകരണം തടഞ്ഞും പ്രകൃതിയെ സംരക്ഷിക്കാം . ഭൂമിയിൽ ധാരാളം മരങ്ങൾ വച്ച് പിടിപ്പിച്ചാൽ നല്ല ശുദ്ധ വായു ശ്വസിക്കാം ഇങ്ങനെ വായുമലിനീകരണം തടയാം .ഭൂമിയിലെ ചൂടിന്റെ വർദ്ധനവിനെ തടയാനും ജലത്തെ സംരക്ഷിക്കാനും , ശരിയായ കാലാവസ്ഥ ലഭിക്കാനും മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ സാധിക്കും . ഇങ്ങനെ നമുക്കും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാവാം ......

ശ്രീഹരി
2 B എ.എൽ.പി.എസ് വിളത്തുർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം