സഹായം Reading Problems? Click here


എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/ നമ്മളല്ലാതെ മറ്റാരുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


നമ്മളല്ലാതെ മറ്റാരുമില്ലാ

അമ്മയാം ഭൂമിയ്ക്കു കാവലാകാൻ നമ്മളല്ലാതെ മറ്റാരുമില്ലാ
മലയില്ല മരമില്ലാ കിളികളില്ലാ
മഴയില്ല പുഴയില്ല പൂക്കളില്ലാ ..
മരുഭൂമിയാം മലർ നാട്ടിലിപ്പോൾ.
മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി ഞാൻ കാത്തുവെച്ച മണ്ണൊക്കെ വിറ്റു
വിഷം കലർത്തി വെള്ളം
വെള്ളം വിഷം പുക വായൂ വിഷം കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂനേരമില്ലൊട്ടു
മേനേരമില്ല ജീവിന്റെ നന്മയെ വീണ്ടെടുക്കാം
അതിനുള്ള പടയൊരുക്കത്തിനിപ്പോ നമ്മളില്ലാതെ മറ്റാരുമില്ല (2)
നമ്മളില്ലാതെ മറ്റാരുമില്ല

ഫാത്തിമ ജിസ്ന . എ.കെ
3 A എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത