എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം

പരിസരശുചിത്വം

മഴക്കാലമായാൽ നമ്മുടെ നാട്ടിൽ പലവിധ അസുഖങ്ങൾ പൊട്ടിപ്പുറപ്പെടാറുണ്ടല്ലോ.അതിന് ഒരു പരിധി വരെ കാരണം നമ്മുടെ അശ്രദ്‌ധയാണ്.അതായത് കവറുകൾ, പ്ളാസ്റ്റിക് കുപ്പികൾ,ചിരട്ടകൾ എന്നിവ നമ്മൾ അലക്‌ഷ്യമായി വലിച്ചെറിയുന്നു.അതിൽ മഴവെള്ളം നിറഞ്ഞ് കൊതുകുകൾ മുട്ടയിട്ടു പലവിധ അസുഖങ്ങൾ പരത്തുന്നു.അത് നമ്മൾ ഒന്നുമനസ്സുവെച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളൂ.കവറുകൾ,കുപ്പികൾ,ചിരട്ടകൾ എന്നിവ വലിച്ചെറിയാതിരിക്കുക.കമുകിൻ പാളകൾ കമിഴ്ത്തിയിടുക,റബ്ബർ ചിരട്ടകൾ ആവശ്യം കഴിഞ്ഞാൽ മാറ്റി വെക്കുക, കൊതുകിന് മുട്ടയിടാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക. കിണറുകൾ വലയിട്ടു സൂക്ഷിക്കുക.ചെടിച്ചട്ടികളിൽ തങ്ങിനിൽക്കുന്ന വെള്ളം എടുത്തു മാറ്റുക."പരിസരം വൃത്തിയാക്കൂ രോഗാണുക്കളെ തടയൂ".

ഫാത്തിമ നൗറിൻ.എ
1 A എ എൽ പി സ്കൂൾ കിഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം