എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെക്കുറിച്ച് അൽപം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെക്കുറിച്ച് അൽപം

നമുക്കെല്ലാവർക്കുമറിയാം ലോകം ഇന്ന് വളരെയേറെ ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു മഹാ മാറിയാണ് കൊറോണ . ലോകാരോഗ്യ സംഘടനക്കു മുന്നിൽ യാതൊരു വാക്സിനുകളും കണ്ടുപിടിക്കാത്ത ഈ മഹാമാരിക്ക് ഭയമല്ല വേണ്ടത്. ജാഗ്രതയും കരുതലുമാണ് ' . ഇത് നമ്മുടെ വായിലൂടെയും മൂക്കിലൂടെയും ശരീരത്തിൽ പ്രവേശിച്ച് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. ഈ വൈറസിനെ തടയാൻ മാസ്ക്കും സാനിറ്റെ സറും ഉപയോഗിക്കുന്നു. 20 സെക്കന്റ് കൈ സോപ്പുപ യോഗിച്ച് കഴുകണം. ഈ വൈറസിനെ തടുക്കാൻ നാം തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കണം. കൊറോണ ക്കെതിരെ പൊരുതുന്നതിൽ വളരെ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം' രോഗികളുടെ എണ്ണം കൂടിയപ്പോഴും മരണനിരക്ക് കുറവായത് കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രതയാണ്. ലോകരാജ്യങ്ങളിൽത്തന്നെ പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമത്തെ മാതൃകയായതിൽ നമുക്ക് അഭിമാനിക്കാം. അങ്ങനെ ഈ ലോക് ഡൗണിനോട് സഹകരിച്ച് ഈ മഹാമാരിയെ ലോകത്ത് നിന്ന് തുടച്ചുനീക്കാം. ആരോഗ്യവകുപ്പിനെ അഭിനന്ദിച്ച് നല്ല നാളേക്കായി പ്രാർത്ഥിക്കാം. "ഈ നിമിഷവും കടന്നുപോകും "

സൻഹ . പി
2 എ എൽ പി സ്കൂൾ കിഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം