സഹായം Reading Problems? Click here


എ.എൽ.പി.എസ്.അമ്മന്നൂർ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്ലാസ്റ്റിക് എന്ന വൈറസ്

 
എത്ര സുന്ദരമായിരുന്നെൻ നാട് ??
എന്തൊക്കെയാണതിലുണ്ടായിരുന്നത് !!
സുന്ദരമാം പൂക്കളും പാടവും
വൈക്കോലുകൊണ്ടുള്ള ചെറു വീടുകളും
തോടുകളൊക്കെയുമൊഴുകുമല്ലോ
അങ്ങകലേക്കുള്ള പുഴയിലേക്ക്
............
ഇപ്പോഴോ .........
പ്ലാസ്റ്റിക്കിൻ കൂട്ടവും വാഹനവും
ലക്ഷങ്ങളുള്ളൊരു വലിയ വീടും
പാടം നികത്തീട്ട് വലിയ ഫ്ലാറ്റും
എപ്പോഴും പുകയുടെ ശല്യവുമായ്.......

എവിടെപ്പോയ് പണ്ടത്തെ ഗ്രാമമയ്യാ
പുഴകളോ പ്ലാസ്റ്റിക്കിൻ തോട്ടമായി
മനുഷ്യരീ പ്രകൃതിക്കു ശല്യമായീ

എപ്പോഴും റോഡിന്റെ വക്കുകളിൽ
പ്ലാസ്റ്റിക്കു കവറിന്റെ കൂട്ടമാണേ
ലക്ഷങ്ങൾ ചെലവാക്കിനിർമിച്ച വീടിനു
ചുറ്റും നിറയുന്നു എന്നും പ്ലാസ്റ്റിക് പുക
റോഡിന്റെ വക്കിലും കടകളിലും
പ്ലാസ്റ്റിക് വൈറസിൻ ഉത്സവമായ്
മത്സ്യ മാംസങ്ങളെല്ലാം പല തരം
പ്ലാസ്റ്റിക് വൈറസിൻ കവറുകളിൽ
കാണുന്നിടത്തെല്ലാം തൊടികളിലും
പ്ലാസ്റ്റിക് കുപ്പികൾ ധാരാളമായ്


പ്ലാസ്റ്റിക് തന്നെയോ പ്ലാസ്റ്റിക് തന്നെയോ
നാടൊട്ടാകെ പ്ലാസ്റ്റിക് തന്നെയോ
ഇപ്പോൾ ജനിച്ചോരു പിഞ്ചു കുട്ടി തൻ
കയ്യിലും വായിലും പ്ലാസ്റ്റിക് കളിപ്പാട്ടം
പ്ലാസ്റ്റിക് തന്നെയാ പ്ലാസ്റ്റിക് തന്നെയാ.
'ഭൂമിയൊട്ടാകെ പ്ലാസ്റ്റിക് തന്നെയാ!!!
ധനഞ്ജയ്.വി
4 എ.എൽ.പി.എസ്.അമ്മന്നൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത