എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/ഗൃഹസന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
                                               സൗഹൃദസന്ദർശനം 


             യൗവനത്തിലേക്ക് നടന്നടുക്കുന്നതിനു മുൻപുള്ള ബാല്യ കൗമാരങ്ങളുടെ നിഷ്കളങ്കമായ നിര സാന്നിധ്യം. അതാണ് സാധാരണക്കാരായ ഗ്രാമാന്തരീക്ഷത്തിലുള്ള ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ. സ്വന്തം കുടുംബങ്ങളേക്കാൾ ഇടപെടുന്ന ഞങ്ങൾ അവർക്ക് അധ്യാപകർ  മാത്രമല്ല ...സ്വന്തം കുടുംബാംഗങ്ങൾ തന്നെ ...അവരുമായുള്ള ഇടപെടലിലൂടെ....ഇവരുടെയൊക്കെ വീടിന്റെ ഒരു നേർചിത്രം വരച്ചെടുത്ത ഞങ്ങൾക്ക്‌ അവരുടെ വീടുകൾ സന്ദർശിക്കാതിരിക്കാൻ കഴിഞ്ഞില്ല ....ഒരമ്മയെപ്പോലെ ....ഒരു രക്ഷിതാവിനെ പോലെ .....
           പോയി.......കണ്ടു......പറഞ്ഞറിഞ്ഞതെല്ലാം മിതമായില്ലേ എന്നൊരു തോന്നൽ.....ഈ കുട്ടികൾക്ക് ഒരു കൈത്താങ്ങാകേണ്ട .....കൂടുതൽ പരിഗണന കൊടുക്കേണ്ടേ .....വേണം......അതല്ലേ ഞങ്ങൾ അധ്യാപകർക്ക് ചെയ്യാൻ കഴിയൂ ...