എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട് നീങ്ങാം ...

കരുതലോടെ മുന്നോട്ട് നീങ്ങാം ...

പ്രിയപ്പെട്ടവരെ .... ഇതുവരെ ആയിരക്കണക്കിനു ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനൊട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സംരക്ഷിക്കുവാൻ കഴിയുമെന്ന് നമുക്ക് മനസ്സിലാകാം . കൊറോണ വൈറസ് ബാധയുടെ പ്രകടമായ ലക്ഷണങ്ങൾ -ശ്വാസ തടസ്സം ,തൊണ്ടയിൽ അസ്വസ്ഥത ,വരണ്ട ചുമ ,കഠിനമായ പനി എന്നിവയാണ്. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കേണ്ടതാണ് . ഇത് പകരുന്നത് എങ്ങേനെയാണ് എന്ന് നമുക്ക് നോക്കാം. കൊറോണ ബാധിച്ച ഒരാളുമായി സംസാരിക്കുമ്പോൾ ,സ്പർശനമുണ്ടാകുമ്പോൾ ,സമീപത്തുള്ള ആരെങ്കിലും ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴുമ്പോഴും പകരാം . വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക് കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ അവരെ സ്പർശിക്കുമ്പോഴും പകർച്ച സാധ്യത കൂടുതലാണ്. ആർക്കൊക്കെയാണ് കൊറോണ വൈറസ് വേഗത്തിൽ ബാധിക്കുന്നതെന്ന് നോക്കാം . പ്രായമായ ആളുകൾക് (അറുപത് വയസ്സിന് മുകളിലുള്ളവർ ),നിലവിലോ സ്ഥിരമായോ മരുന്ന് കഴിക്കുന്നവരോ ആയ ആളുകൾ ,അല്ലെങ്കിൽ ഇപ്പോൾ രോഗവിമുക്തി നേടിയവർ തുടങ്ങിയവർക്കാണ് ഈ രോഗം പെട്ടെന്ന് പിടിപെടുന്നത്. നമുക്ക് ചെയ്യാൻ കഴിയുന്നത്-കൊറോണ വൈറസിന്റെ രോഗ ലക്ഷണങ്ങളോട് കൂടിയ ഒരാളെ നമ്മൾ കാണുകയാണെങ്കിൽ രോഗ ലക്ഷണങ്ങളെ കുറിച്ച് അവരെ അറിയിക്കുകയും എത്രെയും പെട്ടെന്ന് അവർക് ഒരു മാസ്ക് ധരിക്കാൻ കൊടുക്കുകയും അവരിൽ നിന്ന് മൂന്ന് അടിയെങ്കിലും അകലം പാലിക്കാൻ ശ്രമിക്കുകയും അവരോട് എത്രെയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ (കഴിയുമെങ്കിൽ സർക്കാർ ആശുപത്രികൾ ) പോകുവാനും കൊറോണ പരിശോധന നടത്തുവാനും നിർദേശിക്കേണ്ടതാണ് . മുകളിൽ പറഞ്ഞ രൂപത്തിൽ നമ്മൾ കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കുന്നതിലൂടെ അവരെ സഹായിക്കുന്നതോടൊപ്പം നമ്മൾ ഓരോരുത്തരും സ്വയം സഹായികളാവുകയും ചെയ്യുന്നു . ഇപ്രകാരം പ്രവർത്തിക്കുന്നതിലൂടെ ഒരു പരിധി വരെ നമ്മൾക് നമ്മളെയും നാടിനെയും സംരക്ഷിക്കുവാൻ കഴിയും .


സൗന്ദര്യ സി
8 ഡി എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം