എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/വുഹാനിൽ ജന്മമെടുത്തു

Schoolwiki സംരംഭത്തിൽ നിന്ന്
വുഹാനിൽ ജന്മമെടുത്തു

ചൈനയിലെ വുഹാനിൽ ജന്മമെടുത്തു ലോകരാജ്യങ്ങളെ അടക്കി ഭരിച്ച് കാട്ടിലെ സിംഹത്തെപ്പോലെ ഓരോരുത്തരെയും മൃഗീയമായി കൊല്ല‌ുന്ന പോലെ മനുഷ്യരെ ഒറ്റപ്പെടുത്തി ഭീതിപ്പെടുത്തി കൂട്ടക്കൊല ചെയ്യ‌ുന്ന വിപത്താണ് കൊറോണ (covid 19). ചൈനയിൽ നാലായിരത്തോളം ജനങ്ങളെ കൊന്നൊടുക്കിയ ഭീകര രാക്ഷസന്റെ സംഹാരതാണ്ഡവം മറ്റ് ഇതര രാജ്യങ്ങളിലേക്കും പടർന്നു പന്തലിച്ചു. തൊഴിലിനു വേണ്ടി മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും വന്നവരിൽ പലർക്കും രോഗബാധ ഉണ്ടാവുകയും അവയുടെ ലക്ഷണം തീർത്തും സാധാരണ മിക്കവർക്കും വരുന്ന തലവേദന പനി തൊണ്ട വേദന ചുമ തുടങ്ങിയവയും ആയിരുന്നു. രോഗം പടരുന്നത് രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് 3 തവണയുള്ള സ്രവ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ആ രോഗികൾക്ക് രോഗബാധ ഇല്ല എന്നും. പോസിറ്റീവ് ആണെങ്കിൽ രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിച്ചു അവർക്ക് വേണ്ട ചികിത്സ സൗകര്യം ഒരുക്കുകയും ബന്ധുക്കളെ രോഗിയുമായി ഉള്ള സമ്പർക്കത്തിന് അനുവാദം കൊടുക്കാതിരിക്കുകയും ചെയ്തു കൂടാതെ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ചികിത്സിച്ച് രോഗബാധയില്ല എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ വീട്ടിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. അമേരിക്ക ഇറ്റലി സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് കൂടുതലായും രോഗബാധിതരും മരണപ്പെട്ടവരും ഉള്ളത്. എല്ലാ രാജ്യങ്ങളിലെയും ഉന്നത നേതാക്കന്മാർ ചേർന്ന് ജനങ്ങളുടെ നന്മക്ക് വേണ്ടി lockdown നടപ്പിലാക്കി ചില രാജ്യങ്ങളിൽ 24 മണിക്കൂറിനിടെ 1500 നു മുകളിൽ മരണം സ്ഥിരീകരിക്കപ്പെട്ടു നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വരുന്ന ഉപയോക്താക്കൾ കൃത്യമായ അകലം പാലിക്കുകയും മാസ്ക് നിർബന്ധമായും ഉപയോഗിക്കണം എന്നും സാനിടൈസർ കൊണ്ട് കൈകൾ കഴുകി ശുദ്ധി വരുത്തുകയും ചെയ്യണമെന്നും കർശനമാക്കി. ഉത്സവങ്ങൾ ചടങ്ങുകളായും , വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 20 കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് നിർദ്ദേശം കൊണ്ടുവന്നു. lockdown ഇളവ് വന്ന ശേഷം ജനങ്ങൾ ആട്ടിൻ കൂട്ടം പോലെ ടൗണിലേക്ക് ഇറങ്ങി ഇതിനെ തുടർന്ന് ഏപ്രിൽ 14 വരെ ഉണ്ടായിരുന്ന lockdown രോഗ വർദ്ധനവിനെ തുടർന്ന് നീട്ടുകയും ഉണ്ടായി. ഇന്ത്യയിൽ നിന്നും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മരുന്നുകൾ, മാസ്കുകൾ, സാനിട്ടയ്സർ എന്നിവ എത്തിക്കുകയുണ്ടായി. കാസർഗോഡിന്റെ അതിർത്തി പങ്കിടുന്ന കർണാടകയിലെ മുഖ്യമന്ത്രി കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള വഴികൾ അടച്ചിട്ടത് കാരണം കർണാടകയിൽ രോഗചികിത്സക്ക് പോകാൻ കഴിയാതെ കുറച്ചു പേർ മരണപ്പെടുകയും ഉണ്ടായി. ചൈനയിലെ അസുഖം കുറഞ്ഞതിനെ തുടർന്ന് അവരുടെ lockdown ഇല്ലാതാക്കുകയും മാർക്കറ്റുകൾ തുറക്കുകയും വീണ്ടും ചൈനയിൽ അസുഖം വരികയും ഉണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാനായകരും സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും പണം സംഭാവന നൽകി കൊറോണ ബാധിച്ചവരോട് സംസാരിക്കാനും മരുന്നും ഭക്ഷണവും കൊടുക്കാനും വീഡിയോ കാൾ ചെയ്യാനും ഐസൊലേഷൻ വാർഡ് ശുചിയാക്കാൻ റോബോട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.

ഈ മഹാമാരിയെ പ്രതിരോധിക്കുകയും മറികടക്കുകയും ചെയ്യ‌ും നമ്മൾ ....!

ലോകാ സമസ്ത സുഖിനോ ഭവന്തു:
                

സമ്യ എസ്
8 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം