എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി കോവിഡ് 19
മനുഷ്യ സമൂഹത്തെ ഒന്നടങ്കം ഭയത്തിലാഴ്ത്തിയ കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ലോകം എന്തു ചെയ്യണം എന്നറിയാതെ ഞെട്ടി വിറച്ചു നിൽക്കുകയാണ്. അദൃശ്യനായ ആ ജന്തുവിനു നേരെ മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്നു പോരാടുകയാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസ്‌കാരും സാമൂഹിക പ്രവർത്തകരും. ഇവരുടെ സേവനങ്ങളെ വില മതിക്കാൻ നമുക്കാവില്ല. നമ്മളാൽ കഴിയുന്ന പ്രോത്സാഹനങ്ങളും പിൻബലവും മനോധൈര്യവും" എന്തിനും കൂടെ ഞങ്ങൾ ഉണ്ട് "എന്ന ആത്മവിശ്വാസമെങ്കിലും നമുക്ക് നൽകാനാകണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നാനാഭാഗത്തുനിന്നും സംരക്ഷണമെത്തിക്കുന്ന അതിനുവേണ്ടി പോരാടുന്ന നമ്മുടെ കേരള സർക്കാർ ഇന്ന് ലോകത്തിനു തന്നെ വഴികാട്ടിയാണ്. ജനങ്ങളുടെ നന്മക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഈ അവസരത്തിൽ മറക്കാനാവില്ല. എന്നും ഓരോ മലയാളിയും നെഞ്ചോടു ചേർത്ത് നിർത്തും ഈ നേതാവിനെ. ചൈനയിൽ തുടങ്ങിയ ഈ മഹാമാരി അമേരിക്കയെ പോലുള്ള വമ്പൻ സാമ്രാജ്യങ്ങളെ പോലും കശക്കി എറിഞ്ഞു. ലോകത്തെ ബാധിച്ച ഈ പേടി സ്വപ്നം എത്രയും വേഗം ഒന്നൊഴിഞ്ഞു ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം