എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.

കൂടെക്കൂടെയും ഭക്ഷണത്തിനു മുന്പും പിന്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക. അങ്ങനെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയാൽ പല രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഇട്ടു കഴുകണം. 20 സെക്കന്റ് നേരത്തോളം കൈകൾ കഴുകേണ്ടതാണ്. കെസിക്സളുടെ പുറം ഭാഗം വിരലുകളുടെ ഉള്ളും പുറവും നന്നായി കഴുകരണ്ടതാണ്.

ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് നിർബന്ധമായും മുഗം മറക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ആളുകൾ കൂടുന്ന സ്ഥലത്തേക്ക് പോവാതിരിക്കുക.

നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും രാവിലെയും കിടക്കുന്നതിനു മുന്പും പല്ലു വൃത്തിയായി കഴുകണം. രാവിലെയും വൈകീട്ടും വൃത്തിയായി കുളിക്കണം. മലമൂത്ര വിസർജനം ബാത്‌റൂമിൽ മാത്രം. മലവിസർജനത്തിനു ശേഷം കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകണം.

നമുക്ക് വേണ്ടി നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.


Rahma.M
5 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം