എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കിങ്ങിണിയുടെ സങ്കടങ്ങൾ
കൊറോണ കാലത്തെ കിങ്ങിണിയുടെ സങ്കടങ്ങൾ
ഞാൻ വളർത്തുന്ന പൂച്ച ഒന്നുമല്ല കിങ്ങിണി. ഞാൻ അവളെ സ്നേഹത്തോടെ കിങ്ങിണി എന്ന് വിളിച്ചു. ആകാരഭംഗി ഒന്നും ഇല്ലാത്ത, ചാര നിറത്തിലുള്ള ഒരു സാധാരണ തെരുവ് പൂച്ച. വിശ്വസ്ഥതയും ക്ഷമയുമുള്ളവളാണ് കിങ്ങിണി, വിശക്കുമ്പോൾ മാത്രം കൂസലില്ലതെ ഞങ്ങളുടെ വീട്ടിലേക്ക് കടന്ന് വരും. ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദർശക. സുന്ദരിയല്ലങ്കിലും, അവളുടെ സ്നേഹ സ്പർശനം എന്നെ പോലെ തന്നെ വീട്ടിലെ മറ്റു അംഗങ്ങളു ഇഷ്ട്ടപെട്ടിരുന്നു.ഞങ്ങളുടെ വീട്ടിലെ ബെഡ് റൂം ഒഴിച്ച് ഉള്ള എല്ലാ സ്ഥലങ്ങളും അവൾക്ക് സുപരിചിതമായിരുന്നു, പ്രത്യേകിച്ച് അടുക്കള. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ എന്റെ കണ്ണുകൾ തീർച്ചയായും അവളെ തിരയും, പക്ഷെ അവളുടെ പൊടി പോലും കാണാൻ പറ്റുമായിരുന്നില്ല.വീട്ടിൽ കൊണ്ടുവരുന്ന മത്സ്യത്തിന്റെ ഒരു ഓഹരി അവൾക്കായി ഞങ്ങൾ മാറ്റിവച്ചിരുന്നു. രാവിലെ എന്റെ ഉമ്മ വാതിൽ തുറക്കുബോൾ അവളും എത്തും, ഉമ്മയുടെ കാലിനു ചുറ്റും നടക്കും അവളുടെ വീതത്തിനായി "മീൻ കണ്ടാൽ വേണ്ടാത്ത പൂച്ചയില്ലല്ലോ" ആർത്തിയോടെ തിന്ന് സ്നേഹ പ്രകടനവും കഴിഞ്ഞു അവൾ പോകും. അവൾ എവിടെ നിന്നു വരുന്നു എങ്ങോട്ട് പോകുന്നത് എന്നോ ഇന്ന് വരെ എനിക്കറിയുമായിരുന്നില്ല. മീൻ കിട്ടാൻ വേണ്ടിയുള്ള അവളുടെ വരവ് സ്ഥിരമായിരുന്നു. അവളെയും കാത്തു ഞാനും. ചിലപ്പോൾ ഉള്ള കിങ്ങിണിയുടെ അസാന്നിധ്യംഎന്നെ അലോസരപെടുത്തിയിരു ന്നു.കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ നടപ്പിലാക്കിയത്തോടെ കിങ്ങിണിയുടെ കരച്ചിലും സങ്കടവും, എന്നെയും വീട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി. മീൻ കിട്ടാൻ ഈ സമയത്ത് വളരെ ബുദ്ധിമുട്ടായിരുന്നു. ഈ നേരത്ത് മറ്റു ഭക്ഷണങ്ങൾ കൊടുത്തെങ്കിലും അത് മണത്തു നോക്കിയതെയില്ല. അവളുടെ ആഴത്തിലുള്ള വിശപ്പിന്റെ കരച്ചിൽ കേൾക്കാമായിരുന്നു . ഞാൻ അവളോട് കൊറോണയെകുറിച്ച് പറയാനും തലോടാനും തുടങി "വാക്കു കൊണ്ടും തലോടൽ കൊണ്ടും വയറു നിറയുകയില്ലല്ലോ " എന്റെ ഉമ്മ എവിടുന്നോ കൊണ്ടുവന്ന ഉണക്ക മത്സ്യം അവളുടെ വിശപ്പിനെ അകറ്റി കൂടെ എന്റെ സങ്കടത്തെയും!......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ