എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വീട്ടിലെ വിളക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലെ വിളക്ക്

അവൾ അന്നും പതിവുപോലെ നേരത്തെ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്തു. അവൾക്ക് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു. അടുത്താഴ്ച പരീക്ഷ തുടങ്ങുകയാണ്. കുറച്ചൊക്കെ അവൾ ഒന്ന് കണ്ണോടിച്ചു. അമ്മ വിളിച്ചു. മോളെ നീ ഒന്ന് അടുക്കളയിൽ പോയി ചായ കപ്പ് വെള്ളം വെക്കു. അമ്മക്ക് ഒരു വല്ലാത്ത അസ്വസ്ഥത എന്തോ നല്ല സുഖമില്ല മോളെ. അമ്മക്ക് കാര്യമായിട്ട് എന്തോ അസുഖം ഉണ്ടെന്ന് അവർക്ക് മനസ്സിലായി. അല്ലെങ്കിൽ മോള് പോയിരുന്ന പഠിച്ചോ അമ്മ എല്ലാം ചെയ്തോളാം എന്ന് പറയുന്ന അമ്മയാണ്. അവൾ പോയി. അമ്മക്ക് ഒരു ഗ്ലാസ് ചായ കൊടുത്തു.

           പിന്നെ അവൾ വേണം അടുക്കളയിൽ പോയി നോക്കി. എന്താണ് പ്രാധാന്യം ഉണ്ടാക്കുക. അവൾ ഒരു പാത്രം തുറന്നു നോക്കി ഭാഗ്യം അമ്മ രാത്രി അടച്ചിടും അവൾ കണ്ടു. അതെടുത്ത് അതിന്റെ കവികളിൽ  ഒഴിച്ചു. ഇഡ്ഡലി റെഡി ആക്കി. കറി അമ്മ തലേന്ന് ഉണ്ടാക്കിയ സാമ്പാർ ഉണ്ടായിരുന്നു. അച്ഛൻ അടുക്കളയിലേക്ക് വന്നു. മോളെ എന്തെങ്കിലും പ്രാധാന്യം കഴിക്കാൻ ഉണ്ടോ. ഒരുപാട് വൈകി ഓഫീസിൽ എത്തുമ്പോഴേക്കും സമയം ഒരുപാട് ആവും. ഇന്ന് രാത്രി അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ശരിക്കും കാണാൻ സാധിച്ചില്ല വെളുപ്പാൻകാലത്ത് അല്പം ഇറങ്ങിയതിൽ അറിയാതെ ഉറങ്ങിപ്പോയി
          അവൾ വേഗം അച്ഛനും ചായയിട്ടു സാമ്പാറും അടുത്ത ടേബിളിൽ വച്ച് അച്ഛൻ പെട്ടെന്ന് അതും കഴിച്ച് അമ്മയുടെ റൂമിൽ പോയി. അമ്മ അപ്പോഴേക്കും മൂടിപ്പുതച്ചു കിടക്കുകയാണോ അച്ഛൻ തൊട്ടുനോക്കി നല്ല പണി മീനാക്ഷി എനിക്ക് ഓഫീസിൽ അൽപ്പം തിരക്കുണ്ട്. അടുത്തുള്ള അമ്മുവിനെയും കൂട്ടി  ഡോക്ടറെ കാണിക്കാൻ ഹോസ്പിറ്റലിൽ പോ. എന്നും പറഞ്ഞ് അച്ഛൻ അലമാരയിൽ നിന്നും കാശ് എടുത്ത് അമ്മ കൊടുത്തു അമ്മ അതും വാങ്ങി തലയാട്ടി അച്ഛൻ വണ്ടിയെടുത്ത് ഓഫീസിൽ പോയി
            അപ്പോഴേക്കും അനിയൻ എണീറ്റ് വന്നു. അവൾ ചായയും ഇഡ്ഡലിയും കൊടുത്തു. അവൻ അതും കഴിച്ച് വേഗം സ്കൂളിൽ പോകാൻ റെഡിയായി. അവൻ അമ്മയോട് യാത്രപറഞ്ഞ് മുറ്റത്തെ ഗേറ്റിനടുത്ത് പോയി നിന്നു. അവൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. 
           അവൾ അമ്മയുടെ അടുത്ത് പോയി പറഞ്ഞോ അമ്മേ പൊടിയരിക്കഞ്ഞി എടുത്തുവച്ചിട്ടുണ്ട് ഇങ്ങോട്ട് കൊണ്ടു വരണോ? അതോ അമ്മക്ക് അടുക്കളയിലേക്ക് വരാൻ സാധിക്കുമോ. വേണ്ട മോളെ അമ്മ കഴിച്ചോ മോളെ വേഗം സ്കൂളിൽ പോകാൻ നോക്ക്. 
അടുത്താഴ്ച എസ്എസ്എൽസി പരീക്ഷയാണ് മോള് പോയി റെഡി ആയിക്കോ അവർ കന്യകയുടെ റൂമിൽ മനുഷ്യൻ കൊണ്ടുവെച്ചു
അവൾ അമ്മയുടെ റൂമിൽ വന്നു പറഞ്ഞു അമ്മേ ഞാൻ അമ്മു ചേച്ചിയോട് പറഞ്ഞിട്ടുണ്ട് അമ്മു ചേച്ചി അമ്മയുടെ അടുത്തേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മേ കഞ്ഞി കുടിച്ചു അവിടെ കിടന്നോളൂ. ചേച്ചി വരുമായിരിക്കും. അതും പറഞ്ഞ് അവൾ കണ്ണുകൾ തുടച്ച് അമ്മയോട് യാത്രപറഞ്ഞ് സ്കൂളിലേക്ക് പുറപ്പെട്ടു. കുട്ടികളെ എല്ലാം സ്കൂളിൽ പറഞ്ഞയച്ച് അതിനുശേഷം അമ്മ വന്നു. ചേച്ചി... അമ്മു വിളിച്ചു.. മീനാക്ഷി എങ്ങനെയൊക്കെയോ എണീറ്റ് വന്ന് വാതിൽ തുറന്നു കൊടുത്തു. വീണ്ടും പോയി കിടന്നു. അമ്മു വാതിൽ ചാരി മീനാക്ഷിയുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും അവൾ വീണ്ടും കട്ടിലിൽ കിടന്നിരുന്നു. ചേച്ചി കഞ്ഞി കുടിച്ചില്ലേ. ഇത് വേഗം കുളിച്ചു ഡ്രസ്സ് മാറ് നമ്മൾ ഹോസ്പിറ്റലിൽ പോയി വരാം. ഒടുവിൽ അമ്മു നിർബന്ധിച്ച് മീനാക്ഷി അല്പം കഞ്ഞി കുടിച്ചു. ഭയങ്കര തൊണ്ടവേദന കഞ്ഞികുടിക്കാൻ വളരെ പ്രയാസം പോലെ
വണ്ടി വന്നു അമ്മു മീനാക്ഷിയും അവരുടെ വീടിനടുത്തുള്ള സ്വകാര്യആശുപത്രിയിൽ പോയി. ഡോക്ടർ ചോദിച്ചു. എന്താണ് സുഖം. അമ്മ പറഞ്ഞു പനിയും തൊണ്ടവേദനയും ആണ്. ഡോക്ടർ പറഞ്ഞു. പനിയും തൊണ്ടവേദനയും ആണെങ്കിൽ നേരെ ഗവൺമെന്റ് ഹോസ്പിറ്റലിൽ പൊയ്ക്കോളും. അവർ ആ വണ്ടിയിൽ തന്നെ കയറി നേരെ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തി. അവർ അവിടെ ഇറങ്ങിയപ്പോൾ തന്നെ ചോദിച്ചു എന്താണ് അസുഖം. പനിയും തൊണ്ടവേദനയും അമ്മ വീണ്ടും പറഞ്ഞു മീനാക്ഷിക്ക് പറയാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടായിരുന്നു അമ്മ പറഞ്ഞത്. അവരെ നേരെ ആ രോഗ്യമുള്ള വരെ കാണിക്കുന്ന ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചു. ഡോക്ടറെ കാണിക്കാൻ മീനാക്ഷിയും അമ്മുവും ഡോക്ടറുടെ അടുത്തേക്ക് ഇരുന്നു. ഡോക്ടർ അല്പം അകലം പാലിച്ചാണ് അവരോട് സംസാരിച്ചത്. ഡോക്ടർ പറഞ്ഞു. പനിയും തൊണ്ടവേദനയും ആയതുകൊണ്ട് വീട്ടിൽ പോകാൻ കഴിയില്ല. 14 ദിവസം എവിടെ കഴിയേണ്ടിവരും മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയണം. മീനാക്ഷി ഒരുവിധം പറഞ്ഞു നോക്കി എനിക്ക് മരുന്നു കൂടെ ഡോക്ടർ അത് കഴിച്ചാൽ പോരേ. 
 പക്ഷെ ഡോക്ടർ അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു അങ്ങനെ അവരുടെ രക്തം എല്ലാ ടെസ്റ്റിന് കൊടുത്തു. അമ്മ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. അവൾ മീനാക്ഷിയുടെ ഫോൺ വാങ്ങി മീനാക്ഷിയുടെ ഭർത്താവിനെ വിളിച്ചു. പ്രമോദ് ഏട്ടനും ആകെ പകച്ചു നിൽക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ. 
  അയാൾ അമ്മയുടെ വീട്ടിൽ പോകാൻ പറഞ്ഞു. മീനാക്ഷിയെ സിസ്റ്റർമാർ കോറന്റെൻ റൂമിൽ കൊണ്ടുപോയി. 
 അനാമിക വൈകുന്നേരം വരെ ഒരു അസ്വസ്ഥതയിൽ ഇരിക്കുകയായിരുന്നു. രാവിലെ തന്നെ അമ്മയുടെ അവസ്ഥ കണ്ട്ക്ലാസ്സിൽ പോയിട്ട്. 
അവൾ വേഗം വീട്ടിൽ. അപ്പോഴേക്കും മാന്യനും എത്തിയിരുന്നു. അമ്മേ... അമ്മേ.. അവൾ വേഗം അമ്മയുടെ ബെഡ് റൂമിലേക്ക് ഓടി. അമ്മയെ കാണുന്നില്ല. അവൾ അടുക്കളയിലേക്ക് ഓടി. അടുക്കളയിൽ അച്ഛന്റെ മക്കൾക്ക് ചായയും പഴവും കൊടുക്കാൻ ധൃതിയിൽ ഉണ്ടാക്കുകയായിരുന്നു. അച്ഛാ.. അമ്മ എവിടെ അവൾ സങ്കടത്തോടെ അന്വേഷിച്ചു. 
അച്ഛൻ പറഞ്ഞു. അമ്മയെ അഡ്മിറ്റ് ചെയ്തു മോളെ. അപ്പോഴേക്കും അനിയനും അവിടെ എത്തിയിരുന്നു. അത് കേട്ടതും അനിയൻ കരയാൻ തുടങ്ങി. അവൾ പറഞ്ഞു ഞങ്ങൾക്ക് ചായ വേണ്ട അച്ഛാ. അച്ഛൻ ഞങ്ങൾക്ക് ഒരുമിച്ച് അമ്മയുടെ അടുത്തേക്ക് പോവാം. അമ്മ ചേച്ചിയും അമ്മയും മാത്രമല്ലേ ഉള്ളൂ അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു അച്ഛൻ എന്ത് പറയണമെന്നറിയാതെ അതെ എന്റെ മക്കൾ ആദ്യം കുളിച്ച് ഫ്രഷായി ചായകുടിക്കാൻ എന്നിട്ട് നമുക്ക് പോകാം എന്ന് പറഞ്ഞു. അച്ഛൻ ഹോസ്പിറ്റലിൽ പോയതും അമ്മയെ കാണാൻ സാധിക്കാത്തത് ഒന്നും അയാൾ തന്നെ മക്കളെ അറിയിച്ചില്ല. ഭക്ഷണം കഴിച്ചിട്ട് സാവധാനം പറയാം എന്ന് കരുതി. 
   അനാമിക യും അനിയനും എത്രയുംവേഗം കുളികഴിഞ്ഞു വന്നു ചായ കുടിച്ചു. അച്ഛനും അവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. അവർക്ക് തന്നെ അമ്മയില്ലാത്ത കഴിക്കാൻ ഒരു സന്തോഷവും തോന്നിയില്ല പക്ഷെ അച്ഛൻ അവരെ നിർബന്ധിച്ച് ഭക്ഷണം കഴിച്ചു അച്ഛനും ഒരുവിധത്തിൽ കുടിച്ച് എന്ന് വരുത്തി. 
 അവൾ പറഞ്ഞു എങ്ങനെയാ പോവുക ഓട്ടോ വിളിക്കണോ അമ്മക്ക് എന്തെങ്കിലും കൊണ്ടുപോകേണ്ട അച്ഛൻ നിറകണ്ണുകളോടെ തന്റെ ഓമന  മകളുടെ മുഖത്തേക്ക് നോക്കി. എങ്ങനെ തന്റെ മകളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും അയാൾ തന്റെ മകളോട്ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അമ്മ കോറ ന്റെനിൽ ആണെന്നോ 14 ദിവസം കഴിഞ്ഞ് റിസൾട്ട് അറിയൂഎന്നും അതുവരെ നല്ലവണ്ണം ദൈവത്തോട് പ്രാർത്ഥിക്കുക എന്നും അച്ഛൻ അവളോട് പറഞ്ഞു. 
    അവൾ കരഞ്ഞുകൊണ്ട് നേരെ പ്രാർത്ഥന റൂമിലേക്ക് പോയി. ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു. അന്ന് രാത്രി അവൾക്ക് ഒരുപോള കണ്ണടക്കാതെ സാധിച്ചില്ല. രാവിലെ നേരത്തെ എണീറ്റ് അമ്മക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. പിന്നീട് അടുക്കളയിലേക്ക് പോയി. ദോശയും ചമ്മന്തിയും ഉണ്ടാക്കി. അച്ഛനും മകനും ഭക്ഷണം കഴിച്ച് എല്ലാവരും ഒരുമിച്ച് ഇറങ്ങി. ദിവസങ്ങൾ കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷ തുടങ്ങി. അങ്ങനെ ഒരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോൾ അനൗൺസ്മെന്റ് വന്നു. ബാക്കിയുള്ള പരീക്ഷ മാറ്റിവെച്ചു എന്നും അത് പിന്നീട് നടത്തുന്നതാണ് എന്നും. കൊറോണ എന്ന ഒരു പകർച്ച വാദി അസുഖം നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ അതുകൊണ്ട് എല്ലാവരും അവരവരുടെ വീടുകളിൽ പുറത്തിറങ്ങാതെ കഴിയണമെന്നാണ് അനൗൺസ്മെന്റ്. എല്ലാവരും വളരെ ദുഃഖത്തോടെ വീടുകളിലേക്ക് മടങ്ങി. അങ്ങനെ ആ ദിവസം വന്നെത്തി അവളുടെ അമ്മയുടെ നില കുറെയൊക്കെ ഭേദമായിരുന്നു. അമ്മയുടെ റിസൾട്ട് വന്നു പൊറോട്ട നടത്തിയതിൽ നെഗറ്റീവ് ആണെന്നും ഇനി ഒന്നും പേടിക്കേണ്ടതില്ല എന്നും ഡോക്ടറോട് പറഞ്ഞു. അങ്ങനെ അച്ഛനും അമ്മയും വണ്ടിയിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി വണ്ടിയിൽ നിന്ന് ഇറങ്ങിയത് മണിയൻ വിളിച്ചുപറഞ്ഞു ചേച്ചീ... അമ്മ വന്നു. അവൾ അടുക്കളയിൽ നിന്നും വേഗം കൈകഴുകി അമ്മയുടെ അടുത്തേക്ക് ഓടി വന്നു. അവരെ കണ്ടതും അമ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അമ്മ അവരെ രണ്ടു പേരെയും മാറി മാറി ഉമ്മ വച്ചു. എന്റെ മക്കളുടെ പ്രാർത്ഥന കൊണ്ടും ഭാഗ്യം കൊണ്ട് മോനെ രക്ഷപ്പെട്ടത് അമ്മ പറഞ്ഞു. അവർ വണ്ടി ഇറങ്ങുന്നത് കണ്ടതും അടുത്തുള്ള അമ്മ ഇറങ്ങിവന്നു, അന്ന് ഡോക്ടർ പറഞ്ഞത് ആയിരുന്നു അവരുടെ വീട്ടിലേക്ക് പോകരുതെന്ന് റിസൾട്ട് അറിഞ്ഞതിനുശേഷം പോകുക എന്ന്. അതിനുശേഷം അമ്മ ഇപ്പോഴാണ് അവരുടെ വീട്ടിൽ വരുന്നത്. മീനാക്ഷിയും അമ്മുവും ഒരുപോലെ സങ്കടം കൊതിയാണ് ഇതുവരെ കഴിഞ്ഞത്. പക്ഷേ ഇപ്പോൾ അവർക്ക് എല്ലാവർക്കും അതിൻ ഇരട്ടി സന്തോഷവും സമാധാനവും ആയി. ശുഭം
അൻസില ബിൻസി
6G എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ