എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സ്വന്തം നാട്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം ഏതാണ് എന്ന് ചോദിച്ചാൽ എല്ലാവരും പറയും "അമേരിക്ക". എന്നാൽ ഇത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിതികരിച്ച രാജ്യം. ഇന്ന് അമേരിക്കൻ രാജ്യം വിറച്ചു നിൽക്കുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം ലക്ഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. സ്പെയിനും ഇറ്റലിയും എല്ലാം തൊട്ടു പിറകിലുണ്ട്. ഓരോന്നും എണ്ണി പറഞ്ഞാൽ മധ്യവർഗ്ഗ മലയാളികളുടെ സ്വപ്നഭൂമി ഓരോന്നും പരാജയത്തിലേക്ക്.ഇനിയൊന്ന് പിറകോട്ട് ചിന്തിക്കാം. നമ്മുടെ കേരളത്തിൽ നിന്ന് വിദ്യാഭ്യാസം നേടി ഒരു സുപ്രഭാതത്തിൽ വിദേശങ്ങളിൽ പോയി ജോലി ചെയ്ത് സമ്പാദിച്ചു നമ്മുടെ നാടിനെ പുച്ഛത്തോടെ കളിയാക്കുന്നവരുണ്ട്. ഹോസ്പിറ്റലോ... റോഡോ...വിദ്യാലയമോ... കേരളത്തിലോ... അതൊക്കെ അങ്ങ് അമേരിക്കയിൽ ഓസ്ട്രേലിയയിൽ ഇറ്റലിയിൽ അതാണ് കണ്ടു പഠിക്കേണ്ടത് അവിടെയാണ് ശുചിത്വം എന്നാൽ അതിനെല്ലാം മറുപടിയായി കൊണ്ട് കേരളം നെഞ്ചുറപ്പോടെ പ്രശസ്തിയുടെ പടവുകൾ എത്തിനിൽക്കുകയാണ്. ലോകത്ത് ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. നിപ്പയും രണ്ട് പ്രളയങ്ങളെയും അതിജീവിച്ചതു പോലെതന്നെ കോവിഡിനെയും പ്രതിരോധിച്ച് ലോകത്തിനുതന്നെ മാതൃകയായി കൊണ്ടിരിക്കുകയാണ് നമ്മുടെ കേരളം. ഡോളറുകൾ ചെലവഴിച്ച് ചികിത്സ തേടുന്നതിനേ ക്കാൾ എത്രയോ സജ്ജീകരണങ്ങളോടെയാണ് ഇവിടത്തെ ഐസൊലേഷൻ വാർഡിൽ രോഗികൾക്ക് നൽകുന്നത്. കാലങ്ങളായി നാം ആർജിച്ചെടുത്ത മുന്നേറ്റം തന്നെയാണ് ഇതിനു സാക്ഷ്യം വഹിക്കുന്നത്. പരസ്പരം സ്നേഹവും സഹകരണവും എവിടെയാണ് അവിടെയാണ് വിജയമെന്ന് കേരളം ചൂണ്ടിക്കാണിക്കുകയാണ്. ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് എത്രയോ അന്വർത്ഥമാണ് ഈയൊരു സാഹചര്യത്തിൽ. സ്വയം സുരക്ഷപോലും നോക്കാതെ കോവിഡിനെതിരെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി കൈകോർക്കാൻ പതിനായിരങ്ങളാണ്. എന്തിന് അന്യസംസ്ഥാന തൊഴിലാളികളെ പോലും ഒരമ്മപെറ്റ മക്കളെപ്പോലെ നെഞ്ചോട് ചേർത്തിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തു നിന്ന് കോവിഡ് മുക്തരായ വിദേശികൾ പോലും പറയുന്നു ലഭിച്ചത് ലോകോത്തര ചികിത്സ യാണെന്ന്. ഈയൊരു സാഹചര്യത്തിൽ നമുക്കും പറയാനാകും ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ അതായിരിക്കും നാളെ ഇന്ത്യ ചിന്തിക്കുന്നത്. ജനസാന്ദ്രതയിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു. എന്നാൽ ജനസാന്ദ്രതയിൽ കേരളത്തേക്കാൾ എത്രയോ പിന്നിൽ നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ദിവസംതോറും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിനെല്ലാം പിന്നിൽ സ്വന്തം ജീവന് യാതൊരു വിലയും കൽപ്പിക്കാതെ മറ്റുള്ളവർക്കായി നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഡോക്ടറുമാരുമൊക്കെയാണെന്ന കാര്യം നാം മറന്നുകൂടാ. "കേരളം വളരുന്നു പശ്ചിമഘട്ടങ്ങളിൽ കേറിയും കടന്നും അന്യമാം രാജ്യങ്ങളിൽ. ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും യഹൂദനും പുലരുന്നതെത്രയോ ശതാപ്തമായ്‌." മലയാളത്തിന്റെ പ്രിയകവി പാലാർ നാരായണൻ നായരുടെ ഈ വരികൾ ഇന്ന് എത്രത്തോളം അർത്ഥവത്താകുന്നതാ ണെന്ന് നമുക്ക് മനസ്സിലാകും. നമുക്ക് ഒത്തൊരുമയോടെ പറയാം "നമ്മുടെ കേരളം നമ്മുടെ അഭിമാനം".

റിഫ ഫാത്തിമ
6F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം