എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/തടവറയിലെ കുഞ്ഞു തെന്നൽ

Schoolwiki സംരംഭത്തിൽ നിന്ന്
തടവറയിലെ കുഞ്ഞു തെന്നൽ

"മോളെ , എണീക്ക് മെഡിസിൻ എടുക്കാൻ സമയമായല്ലോ" പതുക്കെയുള്ള തലോടൽ അന്നയെ ഉറക്കത്തിൽ നിന്നുണർത്തി, ജനാലയുടെ പാതി തുറന്ന വിടവിലൂടെ ഉള്ളിലേക്കെത്തി നോക്കുന്ന പൊൻ കിരങ്ങളിൽ തിളങ്ങുന്ന രണ്ടു മാലാഖക്കണ്ണുകൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. ആ മുഖം ആകെ മൂടിക്കെട്ടിയിട്ടുണ്ട്, എങ്കിലും ആ കണ്ണിലെ വാത്സല്യം അന്ന തിരിച്ചറിഞ്ഞു. അമ്മയുടെ കണ്ണുകൾ പോലെ അവൾക്കു തോന്നി

പ്രഭാത കർമങ്ങൾ ചെയ്തപ്പോയേക്കും ഭക്ഷണം റെഡി ആയിരുന്നു. സ്നേഹാന്വേഷണവുമായി എത്ര പേർ, എത്ര നാളായി ഇങ്ങനെ ഒരുപാടാളുകൾക്കൊപ്പം കൂട്ട്കൂടിയിട്ട്, കുഞ്ഞായിരുന്നപ്പോൾ തറവാട്ടിലെ ജീവിതം ഇങ്ങനെയായിരുന്നോ??... അന്ന ഓർമയുടെ അനന്തതയിൽ അപ്പൂപ്പൻ താടി പോലെ പാറിപ്പറന്നു. ആ വീട്ടിൽ ഒത്തിരിപ്പേരുണ്ടായിരുന്നു, ചക്കരമാവിൻ ചോട്ടിൽ ചുട്ട മണ്ണപ്പങ്ങൾ, ഒത്തിരി രുചികരമായ മാമ്പഴക്കാലം ഓർക്കുമ്പോൾ തന്നെ നാക്കിൽ വെള്ളമൂറി, പോകെപ്പോകെ ഓരോരുത്തർ വേറെ മാറി താമസമാക്കി, ആ തൊടിയിൽ നിറയെ വീടുകൾ, ചക്കരമാവ് തടിയാക്കി കൊണ്ടുപോയപ്പോൾ തന്റെ തലയണ കണ്ണീർകടലിൽ മുങ്ങി. വലിയ മതിൽക്കെട്ടുകൾ ചുറ്റും പൊങ്ങി വീട്ടിനുള്ളിൽ മേൽക്കൂരയും പുറത്തിറങ്ങിയാൽ ആകാശവും കാണാം. ആ ഭീതിക്കുടിനുള്ളിൽ വരണ്ടുണങ്ങി താനും...

അനുവാദമില്ലാതെ ഒരു കുട്ടിക്ക് പോലും ആ ഗൈറ്റിനുള്ളിൽ കടക്കാൻ കഴിയില്ലായിരുന്നു. എന്നിട്ടും എങ്ങനെയാണ് ഈ ദുരന്തം വീട്ടിലെത്തിയത് !എങ്ങനെ നാട്ടിൽ വൈറസ് വാഹകരായി, വെറുക്കപ്പെട്ടവരായി. വലിയ മതിൽക്കെട്ടുകളും, മുഗൾ ചക്രവർത്തി മാരുടെ ഭരണകാലം ഓർമപ്പെടുത്തുന്ന ആ ഗെയ്റ്റും, ബഹുമാനത്തോടെ നോക്കിയിരുന്ന അയൽക്കാർ ശാപവാക്കുകൾ ചൊറിയാൻ തുടങ്ങിയതെങ്ങനെ? ആംബുലൻസുകൾ ചീറിയെത്തി തങ്ങളെ കയറ്റി ചീറിപ്പാഞ്ഞപ്പോൾ പല ജനലിലും ദേഷ്യത്തോടെ തിരിയുന്ന മുഖം കണ്ടു......

"മോളെ ഇന്നാ കുറച്ച് ബുക്കും ഇന്നത്തെ പത്രവുമാ.. ഇത് വാങ്ങിക്കോ... വെറുതെ ബോറടിക്കണ്ടല്ലോ.. " അവൾ അതു വാങ്ങി. പത്രം മറിച്ചു തുടങ്ങി. എല്ലാ പേജുകളിലും ഒരു വൈറസിനെ കുറിച്ചുണ്ട്. ഈ വൈറസ് എവിടെ നിന്നാണ് വന്നത് ! അവൾ ആലോചിച്ചു. ചൈനയിൽ നിന്നാണല്ലോ വന്നത്. അവിടത്തുകാർ എല്ലാ തരം ജീവികളെയും തിന്നുമത്രെ, ചിലതിനെ ഉപ്പിലിട്ടത്, ചിലതിനെ ജീവനോടെ ചുട്ട്, ചിലതിനെ പകുതിയിൽ വേവിച്ചു അങ്ങനെയെല്ലാം. ഈ വൈറസ് കാട്ടുപെരുക്, പന്നി പോലുള്ള ജീവികളുടെ കുടലിലാണുണ്ടാവുക, അവാക്കാണെങ്കിൽ വൈറസ് ബാധ പെട്ടെന്നേൽക്കാത്തതു കൊണ്ട് അവ പെട്ടെന്ന് ചാവുകയുമില്ല. അത്തരം ജീവികളെ വേട്ടയാടി വെട്ടി നുറുക്കുമ്പോൾ വൈറസ് ആ മനുഷ്യന്റ കയ്യിൽ കയറും. അവർ ശുചിത്വമില്ലാതെ കണ്ണിലോ, മുഖത്തോ തൊട്ടാൽ ആ വൈറസ് അയാളുടെ ശരീരത്തിൽ കയറും, പിന്നീട് അയാളുടെ കുടലിൽ കയറി അവിടെ ഇരുന്ന് പെരുകുമത്രേ! പിന്നീടയാൾക്ക് തൊണ്ട വേദന, പനി, ശ്വാസതടസ്സം, തുമ്മൽ ഒക്കെ വരും, അയാളോട് ഇടപയാകുന്നവർക്കെല്ലാം വരും,അങ്ങനെ ഓരോരുത്തരായി മരിച്ചു വീഴും എന്നെല്ലാം ഇവിടെയെത്തുന്നതിന് മുൻപ് മാമൻ പറഞ്ഞു തന്നിരുന്നു

അവൾ പത്രത്തിൽ നിന്നും തലയുയർത്തി, അവൾ ചിന്തിച്ചു പക്ഷെ ചൈനയിൽ മാത്രമല്ലല്ലോ ഈ ശുചിത്വമില്ലായ്മ, നമ്മുടെ നാട്ടിലുമില്ലേ, ചന്തയിൽ മുഴുവൻ ചപ്പുചവറുകളും, വേസ്റ്റും. എന്തിന് താൻ തന്നെ ഗെയ്റ്റിനപ്പുറത്തേക്ക് വേസ്റ്റുകളൊക്കെ ഇട്ടില്ലേ..... എന്നോർത്തു അന്ന സ്തംഭിച്ചു... കുറച്ചപ്പുറത്തെ ബെഡിൽ നിന്ന് അമ്മ അന്നാ എന്ന് ദയനീയമായി വിളിച്ചു. എന്നും അസ്വസ്ഥമായി കണ്ടിരുന്ന അമ്മയുടെ മുഖത്തേക്ക് അവൾ ഉറ്റു നോക്കി. മൂടിക്കെട്ടിയ ആ മുഖത്തു നിന്നും സമാധാനത്തിന്റെ കടലാ ഴിയിലെ അലകൾ തിരയടിക്കുന്നതവൾ കണ്ടു.........

Zahba v k
7G എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ