എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കോവിഡിനെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ പ്രതിരോധിക്കാം

ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണി ആയിരിക്കുന്നത് നോവൽ കൊറോണ വൈറസാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്ത് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു വൈറസ് എത്തുകയും ചെയ്യും.

         വൈറസ് സാന്നിധ്യമുള്ള ആളെ സ്പര്ശിക്കുമ്പോഴോ അയാൾക്ക്‌ ഹസ്‌തദാനം  നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചു പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. 
        വ്യക്തി ശുചിത്വം ആണ് കൊറോണ പടരുന്നത് ഒരു പരിധി വരെ തടയാനുള്ള മാർഗം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തി ആയി കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക. കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം. പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക. പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. 
       അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. യാത്രകൾ  കുറക്കുക. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് നൽകുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. ലക്ഷണങ്ങളുമായി നേരിട്ട് ആശുപത്രികളിൽ പോകരുത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർവേദ മരുന്നുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന് ഷഡംഗ പാനീയം നിത്യവും കഴിക്കുക. 
        
       അതുകൊണ്ട് തന്നെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ആശങ്ക വേണ്ട,  ജാഗ്രത ആണ് വേണ്ടത്. അതിനായി സർക്കാറിനോടൊപ്പം  നമ്മുക്കൊന്നിച്ചു മുന്നേറാം. 
ഫാത്തിമ സന. എ. ടി.
5E എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം